പിറകില്‍ ആളിരിക്കുന്നത് അറിയാതെ ലോറിയെടുത്തു; ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അജ്ഞാതന് ദാരുണാന്ത്യം

By Web Team  |  First Published Mar 22, 2024, 5:03 PM IST

വണ്ടി പിന്നോട്ടെടുത്തപ്പോൾ ഇയാളുടെ ദേഹത്തുകൂടി ലോറിയുടെ ചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ഇദ്ദേഹത്തിന്‍റെ മരണം സംഭവിച്ചു.


കൊച്ചി: ആലുവ ഗുഡ് ഷെഡിൽ ലോറിയിടിച്ച് അജ്ഞാതൻ മരിച്ചു. ഗുഡ് ഷെഡിന് സമീപം പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നിലിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നയാൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

ഗുഡ് ഷെഡിൽ നിന്ന് പെട്ടെന്ന് ചരക്കെടുക്കാൻ വിളിച്ചപ്പോൾ ഡ്രൈവർ ധൃതിയില്‍ ലോറിയെടുത്തതാണ്. പിന്നിൽ ആളിരുന്ന് ഭക്ഷണം കഴിക്കുന്നത് ശ്രദ്ധയിൽ പെട്ടില്ല. 

Latest Videos

വണ്ടി പിന്നോട്ടെടുത്തപ്പോൾ ഇയാളുടെ ദേഹത്തുകൂടി ലോറിയുടെ ചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ഇദ്ദേഹത്തിന്‍റെ മരണം സംഭവിച്ചു. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമം നടത്തിവരികയാണ് പൊലീസ്.

Also Read:- മത്സര ഓട്ടത്തിനിടെ ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!