പാനലിലെ എല്ലാ വിദ്യാര്‍ഥികളും പെണ്‍കുട്ടികളാണെന്ന പ്രത്യേകയോടെ സംസ്കൃത സര്‍വകലാശ യൂണിയന്‍ നേരത്തെ തന്നെ ശ്രദ്ധനേടിയിരുന്നു. എസ്എഫ്‌ഐയുടെ പാനലില്‍ മത്സരിച്ചവര്‍ എതിരില്ലാതെയാണ് യൂണിയനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്
കാലടി: കാലടി സംസ്‌കൃത സര്‍വകലാശാല ക്യാമ്പസ് യൂണിയൻ ഭാരവാഹികള്‍ വനിതാദിനത്തില്‍ ചുമതലയേറ്റു. പാനലിലെ എല്ലാ വിദ്യാര്‍ഥികളും പെണ്‍കുട്ടികളാണെന്ന പ്രത്യേകയോടെ സംസ്കൃത സര്‍വകലാശ യൂണിയന്‍ നേരത്തെ തന്നെ ശ്രദ്ധനേടിയിരുന്നു. എസ്എഫ്‌ഐയുടെ പാനലില്‍ മത്സരിച്ചവര്‍ എതിരില്ലാതെയാണ് യൂണിയനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
തുടർച്ചയായി പതിനെട്ടാം തവണയാണ് കാലടിയിവല്‍ എസ്എഫ്ഐ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന ക്യാമ്പസ‌് യൂണിയൻ തെരഞ്ഞെടുപ്പിലും മുഴുവൻ സീറ്റിലും പെണ്‍കുട്ടികളെ മത്സരിപ്പിച്ച‌് എസ‌്എഫ‌്ഐ വിജയിച്ചിരുന്നു.
ഇത്തവണയുടെ പെണ്‍കുട്ടികളുടെ കരുത്തില്‍ വിജയം എസ്എഫ്ഐ നേടിയെടുക്കുകയായിരുന്നു. ശ്രേഷ എൻ (ചെയർപേഴ്സൺ ) ആർച്ച (വൈസ്ചെയർപേഴ്സൺ ) ശിശിര ശശികുമാര്‍ (ജനറൽമസെക്രട്ടറി ) റ്റിജി തോമസ് (ജോയിന്‍റ് സെക്രട്ടറി) മിത്ര മധു (ജോയിന്‍റ് സെക്രട്ടറി ) മേഘ ദാസ് (എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗം ) അഞ്ജുഷ (എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗം ) എന്നിവരും 12 യൂണിയൻ കൗൺസിലർമാരുമാണ് വനിതദിനത്തില്‍ യൂണിയന്‍ ഭാരവാഹികളായി സത്യപ്രതിജ്ഞ ചെയ്തത്.