വീട്ടിൽ രേഖകളില്ലാതെ സൂക്ഷിച്ചിരുന്നത് 44 ലക്ഷത്തിലധികം രൂപയും ആഭരണങ്ങളും; രഹസ്യവിവരം കിട്ടി പൊലീസെത്തി

പിടികൂടിയ പണം പൊലീസ് പിന്നീട് കോടതിയിൽ ഹാജരാക്കി. വീട്ടുടമയെ കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചു.

unaccounted money worth 44 lakhs rupees and ornaments kept in a house and police got tip off

കണ്ണൂർ: തലശ്ശേരിയിൽ രേഖകളില്ലാതെ വീട്ടിൽ സൂക്ഷിച്ച പണവും ആഭരണങ്ങളും പിടികൂടി. സ്വർണ്ണ വ്യാപാരിയായ ശ്രീകാന്ത് കദമിന്റെ വീട്ടിൽ നിന്നാണ് സ്വർണവും പണവും കണ്ടെടുത്തത്. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമായിരുന്നു പരിശോധന

ശ്രീകാന്തിന്റെ വീട്ടിൽ നിന്ന് 44 ലക്ഷത്തിലധികം രൂപയും 17 കിലോ വെള്ളി ആഭരണങ്ങളുമാണ് പൊലീസ് കണ്ടെടുത്തത്. ശ്രീകാന്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം വിട്ടയച്ചു. പിടികൂടിയ പണം പിന്നീട് പൊലീസ് കോടതിയിൽ ഹാജരാക്കി.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!