പാലക്കാട് വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസ്സിന്‍റെ പിൻ ചക്രം ഊരിത്തെറിച്ചു

By Web Team  |  First Published Sep 23, 2024, 2:38 PM IST

ബസ്സിൽ 20 അധികം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. 


പാലക്കാട്: പെരിങ്ങോട് വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസ്സിന്‍റെ പിൻഭാഗത്തെ ടയർ ഊരിത്തെറിച്ചു. അൽ അമീൻ സെൻട്രൽ സ്കൂളിന്‍റെ ബസിന്‍റെ ചക്രമാണ് ഊരിത്തെറിച്ചത്. ബസിന് വേഗം കുറവായതിനാലും ഉടനെ ഡ്രൈവർ ബസ് നിർത്തിയതിനാലും അപകടം ഒഴിവായി. 

പെരിങ്ങോട് ചാലിശ്ശേരി റോഡിൽ രാവിലെ 9:30 ഓടെയാണ് അപകടം. ബസ്സിൽ 20 അധികം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. സ്കൂൾ ബസ്സിന്റെ പിൻവശത്തെ ചക്രമാണ് ഊരിത്തെറിച്ചത്. തുടർന്ന് സ്കൂൾ അധികൃതർ ബസ്സിലുണ്ടായിരുന്ന വിദ്യാർഥികളെ സുരക്ഷിതമായി മറ്റൊരു ബസ്സിൽ കയറ്റി സ്കൂളിലേക്ക് കൊണ്ടുപോയി. മോട്ടോർ വാഹന വകുപ്പ് ഫിറ്റ്നെസ് കൊടുത്ത ബസ്സാണ്. എന്താണ് സംഭവിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് വിശദമായി പരിശോധിക്കും.

Latest Videos


തൊടുപുഴയിൽ കല്ലട ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം: ചികിത്സയിലായിരുന്ന യുവാവും മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!