വലിയവേളി ബീച്ചിൽ തിരയിൽപ്പെട്ട യുവാവിനെ രക്ഷിക്കാനിറങ്ങി, കടലിൽ മുങ്ങി അപകടം; രണ്ട് യുവാക്കളും മരിച്ചു

By Web Desk  |  First Published Dec 30, 2024, 9:17 PM IST

തിരയിലകപ്പെട്ട യുവാവിനെ രക്ഷിക്കാനായി കടലിൽ ചാടിയ കെവിനും ജോഷിയും തിരയിൽപ്പെട്ട് മുങ്ങുകയായിരുന്നു.


തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ വലിയവേളി ബീച്ചിൽ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന രണ്ടു പേരും മരിച്ചു. വലിയവേളി സ്വദേശികളായ കെവിൻ (28), ജോഷി (40) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. വേളി സെന്റ് തോമസ് പള്ളിക്ക് സമീപമുള്ള ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവിനെ രക്ഷിക്കാനാണ് ഇവർ കടലിലിറങ്ങിയത്.  

യുവാവിനെ രക്ഷിക്കാനായി കടലിൽ ചാടിയ കെവിനും ജോഷിയും തിരയിൽപ്പെട്ട് മുങ്ങുകയായിരുന്നു. ഇവരെ മത്സ്യതൊഴിലാളികളും മറ്റുള്ളവരും ചേർന്ന് രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലും മറ്റും മണൽ കയറി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു ഇരുവരും ഇന്ന് നാലുമണിയോടെയാണ്  മരിച്ചത്.  വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

Latest Videos

Read More : കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനെ കഴുത്തിന് പിടിച്ച് തല്ലി; കൊച്ചി എൻസിസി ക്യാമ്പിലെ സംഘർഷം, രണ്ട് പേർ അറസ്റ്റിൽ

tags
click me!