ഒരാളുടെ ലക്ഷ്യം അതിഥിതൊഴിലാളികൾ, ഒരാൾ ക്ഷേത്രത്തിനടുത്ത്; ആലപ്പുഴയിൽ കഞ്ചാവും ഹെറോയിനുമായി യുവാക്കൾ പിടിയിൽ

By Web Desk  |  First Published Jan 3, 2025, 7:57 AM IST

പരിശോധനയിൽ അൽത്താഫിൽ നിന്ന് 1.400 കിലോഗ്രാം കഞ്ചാവും മുഹമ്മദ് മിറാജുൽ ഹഖിൽ നിന്ന്  31 ഗ്രാം ഹെറോയിനും പൊലീസ് പിടിച്ചെടുത്തു.


കായംകുളം: ആലപ്പുഴ ജില്ലയിൽ കായംകുളത്തും കരീലക്കുളങ്ങരയിലും മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. കായംകുളം പെരിങ്ങാല അൽത്താഫ് മനസിൽ അൽത്താഫ്(18), പശ്ചിമബംഗാൾ പരനാഗ് സ്വദേശി മുഹമ്മദ് മിറാജുൾ ഹഖ്(28) എന്നിവരെയാണ് കഞ്ചാവും ഹെറോയിനുമായി ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം കരീലക്കുളങ്ങര പൊലീസും ചേർന്ന് പിടികൂടിയത്. 

പരിശോധനയിൽ അൽത്താഫിൽ നിന്ന് 1.400 കിലോഗ്രാം കഞ്ചാവും മുഹമ്മദ് മിറാജുൽ ഹഖിൽ നിന്ന്  31 ഗ്രാം ഹെറോയിനും പൊലീസ് പിടിച്ചെടുത്തു. അൽത്താഫിനെ രണ്ടാംകുറ്റി ഇടിയോടിക്കാവ് ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പിടികൂടിയത്. വൻ തോതിൽ ഹെറോയിൻ കൊണ്ടുവന്ന്  ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഇടയിൽ മാത്രം കച്ചവടം നടത്തുന്നതാണ്  മുഹമ്മദ് മിറാജുൽ ഹഖിന്റെ രീതി.

Latest Videos

Read More : 'വധശ്രമം, കഞ്ചാവ് വിൽപ്പന, മോഷണം'; പൊലീസിന് തീരാ തലവേദന, കുപ്രസിദ്ധ ഗുണ്ടകളെ കാപ്പചുമത്തി നാടുകടത്തി
 

tags
click me!