സുരേഷ് ​ഗോപിയുടെ കുടുംബവീട്ടിലെ മോഷണം; പ്രതികൾ പിടിയിൽ

By Web Team  |  First Published Dec 11, 2024, 9:34 AM IST

നേരത്തെയും ഇവിടെ പ്രതികൾ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 


കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ. ഷിമാസ്, അരുൺ എന്നിവരാണ് അറസ്റ്റിലായത്. വീടിനോട് ചേർന്ന് ഷെഡിൽ നിന്നാണ് പഴയ വസ്തുക്കൾ മോഷ്ടിച്ചത്. നേരത്തെയും ഇവിടെ പ്രതികൾ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇരവിപുരം പൊലീസാണ് കേസ് അന്വേഷിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മോഷണം നടന്നത്. വീടിനോട് ചേർന്ന ഷെഡിൽ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളുമാണ് മോഷണം പോയത്. 

Asianet News Live

Latest Videos

 

click me!