ഇടുക്കിയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; അപകടം അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ

By Web Team  |  First Published Dec 21, 2024, 9:01 PM IST

മുരിക്കാശ്ശേരി സ്വദേശി ഡോണൽ ഷാജി, കൊല്ലം സ്വദേശി അക്സ റെജി എന്നിവരാണ് മരിച്ചത്. മുട്ടം എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥികളാണ് ഇരുവരും.


ഇടുക്കി: ഇടുക്കി അരുവികുത്ത് വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. മുട്ടം എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികളായ ഡോണൽ ഷാജി, അക്‌സാ റെജി എന്നിവരാണ് മരിച്ചത്. ഒന്നാം വർഷ വിദ്യാർത്ഥിയായ അക്സാ കൊല്ലം പത്തനാപുരം സ്വദേശിയാണ്. ഡോണൽ മൂന്നാം വർഷ വിദ്യാർത്ഥിയാണ്. വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെ ഒഴിക്കൽപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. തൊടുപുഴയിൽ നിന്ന് അഗ്നിശമനസേന എത്തിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി ഇരുവരുടെയും മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos

click me!