കടവന്ത്രയിലെ ലോഡ്ജിലെ അനാശ്യാസ പ്രവർത്തനം, നടത്തിപ്പ് 2 പൊലീസുകാർ, ഒരാൾ ട്രാഫിക് പൊലീസ്: അറസ്റ്റിൽ

By Web Team  |  First Published Dec 24, 2024, 7:01 PM IST

പിടിയിലായ ഏജന്‍റുമാരായ സ്ത്രീയേയും പുരുഷനെയും ചോദ്യം ചെയ്തപ്പോഴാണ് ലോഡ്ജിന്‍റെ നടത്തിപ്പിൽ പൊലീസുകാർക്ക് ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചത്.


കൊച്ചി: കൊച്ചിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശ്യാസ പ്രവർത്തനം നടത്തിയ കേസിൽ രണ്ട് പൊലീസുകാരെ അറസ്റ്റ് ചെയ്തു.  ട്രാഫിക് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ രമേശ്‌, പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ ബ്രിജേഷ് ലാൽ എന്നിവർ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബറിൽ കടവന്ത്രയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ അനാശ്യാസ പ്രവർത്തനത്തിന് ഏജന്റുമാരായ സ്ത്രീയും പുരുഷനും പിടിയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജ് നടത്തി വരുമാനമുണ്ടാക്കിയിരുന്നത് പൊലീസുകാരാണെന്ന് വ്യക്തമായത്.

ഇന്ന് രാവിലെയാണ് ഇരുവരെയും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്. ഒക്ടോബറിൽ പിടിയിലായ ഏജന്‍റുമാരായ സ്ത്രീയേയും പുരുഷനെയും ചോദ്യം ചെയ്തപ്പോഴാണ് ലോഡ്ജിന്‍റെ നടത്തിപ്പിൽ പൊലീസുകാർക്ക് ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനാശ്യാസ കേന്ദ്രത്തിന്റെ നടത്തിപ്പിൽ പൊലീസുകാരായ രമേശിനും ബ്രിജേഷ് ലാലിനും പങ്കുണ്ടെന്നതിന് പൊലീസിന് തെളിവ് ലഭിച്ചത്. പിന്നാലെ രണ്ട് പേരെയും കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിനൊടുവിൽ വൈകിട്ടാണ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്. 

Latest Videos

undefined

Read More : 'പണി നടക്കുന്ന കുളത്തിൽ ഇറങ്ങിയതെങ്ങനെ'; പറക്കോട് 2 കുട്ടികൾ മുങ്ങി മരിച്ച സംഭവം, ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ 

click me!