തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ എക്സൈസ് പരിശോധന; പിടികൂടിയത് 50 ലക്ഷം രൂപയുടെ എംഡിഎംഎ

By Web Team  |  First Published Dec 25, 2024, 11:25 AM IST

മലപ്പുറം സ്വദേശികളായ രണ്ട് പേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. അഖിൽ, സലാഹുദ്ദീൻ എന്നിവരാണ് പിടിയിലായത്.


വയനാട്: വയനാട്ടിൽ വൻ എംഡിഎംഎ വേട്ട. മലപ്പുറം സ്വദേശികളായ രണ്ട് പേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. അഖിൽ, സലാഹുദ്ദീൻ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 380 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. 50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് എക്സൈസ് പിടിച്ചെടുത്തത്. തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ കാർ പരിശോധനയ്ക്കിടെയായിരുന്നു എംഡിഎംഎ വേട്ട. ബാംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്നു മയക്കുമരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Also Read: കൊച്ചിയിലെ സ്പാ, പൊലീസെത്തുമ്പോൾ നിരവധി പേർ; അനാശാസ്യത്തിന് 8 സ്ത്രീകളും 4 പുരുഷന്മാരും പിടിയിൽ

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!