പിഴയടച്ചില്ലെങ്കിൽ വിരമിച്ച ഓഫീസർക്ക് ജപ്തി; വിവരാവകാശം നിഷേധിച്ച രണ്ട് ഓഫീസർമാർക്ക് പിഴയിട്ടത് 10000 രൂപ

By Web Desk  |  First Published Jan 10, 2025, 9:17 AM IST

വിരമിച്ച ഉദ്യോഗസ്ഥൻ നേരിട്ടെത്തി ഫൈൻ ഒടുക്കിയില്ലെങ്കിൽ സ്വത്തുക്കൾ ജപ്തി ചെയ്ത് പണം ഈടാക്കാനും സംസ്ഥാന വിവരവാകാശ കമ്മിഷണർ ഡോ. എ അബ്ദുൽ ഹക്കിം ഉത്തരവിറക്കി.


തിരുവനന്തപുരം: വിരമിച്ച ഓഫീസർ ഉൾപ്പെടെ വിവരം നിഷേധിച്ച രണ്ട് ഉദ്യോഗസ്ഥർക്ക് അയ്യായിരം രൂപ വീതം പിഴ വിധിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷൻ. വിരമിച്ച ഉദ്യോഗസ്ഥൻ നേരിട്ടെത്തി ഫൈൻ ഒടുക്കിയില്ലെങ്കിൽ സ്വത്തുക്കൾ ജപ്തി ചെയ്ത് പണം ഈടാക്കാനും സംസ്ഥാന വിവരവാകാശ കമ്മിഷണർ ഡോ. എ അബ്ദുൽ ഹക്കിം ഉത്തരവിറക്കി.

തിരുവനന്തപുരം ജില്ലയിൽ മുള്ളുവിള പോങ്ങിൽ പിസി പ്രദീജയുടെ പരാതിയിലാണ് അതിയന്നൂർ  ഗ്രാമപഞ്ചായത്തിൽ നിന്ന് വിരമിച്ച മുൻ വിവരാധികാരിയെ ശിക്ഷിച്ചത്. കോഴിക്കോട് നൊച്ചാട് ഇമ്പിച്ച്യാലിയുടെ പരാതിയിൽ നൊച്ചാട് ഗ്രാമപഞ്ചായത്ത്  സെക്രട്ടറിയാണ് ശിക്ഷിക്കപ്പെട്ടത്. ഇരുവരും ജനുവരി 20 നകം പിഴയടക്കണം. സർവ്വീസിലുള്ള ഉദ്യോഗസ്ഥർ നിശ്ചിത സമയത്തിനകം പിഴ ഒടുക്കിയില്ലെങ്കിൽ ശമ്പളത്തിൽ നിന്ന് പിടിക്കുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യും.

Latest Videos

ബീഫിൽ എലിവിഷം ചേര്‍ത്തെന്ന് പറഞ്ഞു, തമാശയെന്ന് കരുതി കഴിച്ചു, വടകരയിൽ യുവാവ് ഗുരുതരാവസ്ഥയിലായ സംഭവത്തിൽ കേസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!