ഗൂഢാലോചനയിൽ പങ്കുള്ളവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നാലു പേരെ കേസിൽ അറസ്റ്റ് ചെയ്തെങ്കിലും കവർച്ച നടത്തിയ സ്വർണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
മലപ്പുറം: പെരിന്തൽമണ്ണയിലെ സ്വർണ്ണ കവർച്ചയിൽ രണ്ടുപേർ കൂടി പൊലീസ് പിടിയിൽ. ഗൂഢാലോചനയിൽ പങ്കുള്ളവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നാലു പേരെ കേസിൽ അറസ്റ്റ് ചെയ്തെങ്കിലും കവർച്ച നടത്തിയ സ്വർണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
വ്യാഴാഴ്ചയാണ് വ്യാപാരികളെ ആക്രമിച്ച് മൂന്നര കിലോ സ്വർണം പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷനിൽ വെച്ച് കവർന്നത്. പിന്നാലെ വെള്ളിയാഴ്ച്ച രാവിലെ തൃശ്ശൂരിൽ നിന്ന് സംഘത്തിലെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കവർച്ചയ്ക്ക് പിന്നിൽ വലിയ സംഘം തന്നെ പ്രവർത്തിച്ചുവെന്ന് തെളിഞ്ഞത്.
undefined
എന്നാൽ ഗൂഢാലോചനയിലെ പ്രധാനികൾ ഇപ്പോഴും പിടിയിലായിട്ടില്ല. പിടിയിലായവരിൽ നിന്ന് കവർച്ച നടത്തിയ സ്വർണം എവിടെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അതിനിടയിലാണ് രണ്ടുപേരെ കൂടി കണ്ണൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ തെളിഞ്ഞു.
കവർച്ചയ്ക്ക് പിന്നിൽ 20 പേർക്കെങ്കിലും പങ്കുണ്ടെന്നാണ് നിഗമനം. ജ്വല്ലറി ഉടമകളായ യൂസഫും ഷാനവാസും ദിവസവും കടയിൽ നിന്ന് വീട്ടിലേക്ക് സ്വർണം മാറ്റാറുണ്ടെന്ന വിവരം, മോഷ്ട്ടാക്കൾക്ക് കിട്ടിയതിൽ പ്രാദേശികമായ ചിലരുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതികളിൽ തൃശ്ശൂർ സ്വദേശികളായ നിഖിൽ, പ്രബിൻ ലാൽ എന്നിവരെ പെരിന്തൽമണ്ണ പോലീസ് കസ്റ്റഡിയിൽ വാങ്ങി. മുൻപും സമാന കവർച്ച കേസുകളിൽ പ്രതികളാണ് ഇവർ.
പൊലീസുകാരനെതിരെ ആരോപണം ഉന്നയിച്ച് യുവാവ് ജീവനൊടുക്കി; സംഭവം രാമനാട്ടുകരയിൽ€