ഫ്ലാറ്റിൽ വൻ പൊട്ടിത്തെറി, ഭയന്ന് നിവാസികൾ, ഡോറുകൾക്ക് ഉൾപ്പെടെ കേടുപാട്; പടക്കമെറിഞ്ഞ രണ്ട് പേർ പിടിയിൽ

By Web Desk  |  First Published Jan 3, 2025, 9:15 PM IST

മറ്റൊരു ഫ്‌ളാറ്റിൽ താമസിക്കുന്ന കുട്ടികളുമായി പ്രശ്‌നങ്ങളുണ്ടായിരുന്ന സംഘം ഫ്ലാറ്റ് മാറിയാണ് പടക്കമെറിഞ്ഞത്. 


തൃശൂർ: പുല്ലഴിയിൽ ഫ്‌ളാറ്റിലേയ്ക്ക് പടക്കമെറിഞ്ഞ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. കേരള ഹൗസിങ് ബോർഡിന് കീഴിൽ വരുന്ന ഫ്‌ളാറ്റിലേയ്ക്കാണ് പടക്കമെറിഞ്ഞത്. വീര്യം കൂടിയ പടക്കമാണ് വലിച്ചെറിഞ്ഞത്. ആക്രമണത്തിൽ ഫ്‌ളാറ്റിന്റെ ഡോറുകൾക്ക് ഉൾപ്പെടെ കേടുപാട് സംഭവിച്ചു. പ്രായപൂർത്തിയാകാത്ത രണ്ട് പേരെയാണ് ടൗൺ വെസ്റ്റ് പൊലീസ് പിടികൂടിയത്.
  
മൂന്നംഗ സംഘമാണ് പടക്കമെറിഞ്ഞതിന് പിന്നിൽ. എന്നാൽ ഫ്‌ളാറ്റ് മാറി പടക്കം എറിഞ്ഞതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. മറ്റൊരു ഫ്‌ളാറ്റിൽ താമസിക്കുന്ന കുട്ടികളുമായി ഇവർക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് പടക്കം വലിച്ചെറിഞ്ഞത്. വലിയ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.

READ MORE: പെരിയ കോടതി വിധി; കമ്മ്യൂണിസം വിട്ട് ക്രിമിനലിസത്തിലേക്ക് മാറിയ സിപിഎമ്മിനുള്ള പ്രഹരമെന്ന് കെ.സി.വേണുഗോപാല്‍

Latest Videos

click me!