ക്രിസ്മസ് - ന്യൂഇയർ സ്പെഷ്യൽ ഡ്രൈവിൽ കുടുങ്ങിയത് രണ്ട് യുവാക്കൾ; സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ ഒരാൾ പിടിയിൽ

By Web Desk  |  First Published Dec 31, 2024, 4:13 PM IST

സംഘത്തിലെ രണ്ടാമൻ സ്ഥലത്തില്ലാതിരുന്നതിനാൽ പിടികൂടാൻ സാധിച്ചിട്ടില്ല. ഇയാൾക്കായി അന്വേഷണം തുടരുകയാണ്.


കൊല്ലം: ക്രിസ്മസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൽ കൊല്ലത്ത് ഒരു യുവാവ് കുടുങ്ങി. ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ പിടികൂടാനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നു. കൊല്ലത്ത് കടയ്ക്കലിലായിരുന്നു സംഭവം. വിൽപനയ്ക്കായി സ്കൂട്ടറിൽ കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നവർക്കെതിരെയാണ് എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്തത്.

കടയ്ക്കൽ സ്വദേശികളായ മുഹമ്മദ് റാസിക്, ആദർശ് എന്നിവരാണ് കഞ്ചാവ് കൊണ്ടു വന്നത്. ഒന്നാം പ്രതി മുഹമ്മദ് റാസിക്കിനെ എക്സൈസുകാർ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു. രണ്ടാം പ്രതി ആദർശിനായുള്ള അന്വേഷണം എക്സൈസ് ആരംഭിച്ചിട്ടുണ്ട്. ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

Latest Videos

ചടയമംഗലം ​എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.കെ രാജേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഷാനവാസ്‌.എ.എൻ, പ്രിവന്റീവ് ഓഫീസർമാരായ ബിനേഷ്, സനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സബീർ, ഗിരീഷ് കുമാർ, മാസ്റ്റർ ചന്തു, നിഷാന്ത്, നന്ദു, ഗിരീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ലിജി, ഗീതു.ജി.കൃഷ്ണ എന്നിവരും പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!