കഞ്ചാവ് കടത്തിയ രണ്ട് പേരും കൊൽക്കത്ത സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു.
കോഴിക്കോട് : 12 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകൾ കോഴിക്കോട്ട് പൊലീസിന്റെ പിടിയിലായി. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് രണ്ട് കൊൽക്കത്ത സ്വദേശികളെ കഞ്ചാവുമായി പിടികൂടിയത്. ഫാത്തിമ ഖാത്തൂൻ, റോഷ്ണ മണ്ഡാൽ എന്നിവരെയാണ് ഓവർ ബ്രിഡ്ജിനോട് ചേർന്ന് കഞ്ചാവുമായി പിടികൂടിയത്. 12 കിലോ കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചത്. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
കോഴിക്കോട് 12 കിലോ കഞ്ചാവുമായി കൊൽക്കത്ത സ്വദേശികളാണ് ഓണക്കാലം ലക്ഷ്യമിട്ട് കഞ്ചാവ് എത്തിച്ചത്. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. രാവിലെ ഒൻപതരയോടെ, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചായിരുന്നു കഞ്ചാവ് വേട്ട നടന്നത്. ഇരുവരും കൊൽത്ത സ്വദേശികളാണ്. ഓരോ കിലോയുടെ12 കവറുമായാണ് പ്രതികൾ എത്തിയത്. ബാഗിലും സ്യൂട്ട് കേസിലുമായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
undefined
വിദ്യാർത്ഥികൾക്ക് അടക്കം വിതരണം ചെയ്യുന്നവരാണ് പിടിയിലായത്. ഓണം ലക്ഷ്യമിട്ട് മയക്കുമരുന്ന് കൂടുതൽ എത്താൻ
സാധ്യതയുള്ളതിനാൽ, പൊലീസ് പ്രത്യേക പരിശോധന തുടങ്ങിയിരുന്നു. ആൻ്റീ നാർകോട്ടിക് സ്ക്വാഡും ടൌൺ
പൊലീസും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.
അതേ സമയം, തൃശൂരിൽ 9 കിലോ കഞ്ചാവുമായി നാലുപേർ പിടിയിലായി. പോർക്കുളത്ത് വെച്ചാണ് കഞ്ചാവ് കടത്തുന്നതിനിടെ 4 പേർ അറസ്റ്റിലായത്. ചാലിശ്ശേരി സ്വദേശികളായ ആദർശ്, സുർജിത് പോർക്കുളം സ്വദേശി പ്രിൻസ്, പടിഞ്ഞാറങ്ങാടി സ്വദേശി ആഷിഫ് എന്നിവരാണ് അറസ്റ്റിലായത്.