ഗുണ്ടൽപേട്ടിൽ നിന്നെത്തിയ കെഎൽ 10 രജിസ്ട്രേഷനിലുള്ള കാർ, പൊലീസ് തടഞ്ഞു; എംഡിഎംയുമായി 2 യുവാക്കൾ പിടിയിൽ

By Web Desk  |  First Published Dec 29, 2024, 2:11 PM IST

കഴിഞ്ഞ ദിവസം ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ചെക്ക് പോസ്റ്റിന് സമീപം വാഹന പരിശോധനക്കിടെയാണ് യുവാക്കള്‍ പിടിയിലായത്.


സുല്‍ത്താന്‍ബത്തേരി: വയനാട്ടിൽ വീണ്ടും മയക്കുമരുന്ന് വേട്ട. ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് കോഴിക്കോട് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. 1.85 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് ചെറുവണ്ണൂര്‍, ഒളവണ്ണ റഹ്‌മാന്‍ ബസാര്‍ സ്വദേശികളായ തൊണ്ടിയില്‍ വീട്ടില്‍ സി. അര്‍ഷാദ് (23), ഗോള്‍ഡന്‍ വീട്ടില്‍ കെ. മുഹമ്മദ് ഷെഹന്‍ഷാ(24) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്.

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പൊലീസ് ജില്ലയിലുട നീളം സംഘടിപ്പിച്ചു വരുന്ന മയക്കുമരുന്ന് കടത്തുകാരെ കണ്ടെത്താനുള്ള പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ചെക്ക് പോസ്റ്റിന് സമീപം വാഹന പരിശോധനക്കിടെയാണ് യുവാക്കള്‍ പിടിയിലായത്. ഗുണ്ടല്‍പേട്ട് ഭാഗത്ത് നിന്നും വരികയായിരുന്ന കെ.എല്‍ 10 എ.സെഡ് 3991 നമ്പര്‍ കാറിലെ യാത്രക്കാരായിരുന്നു ഇരുവരും

Latest Videos

വാഹന പരിശോധനക്കിടെ പരുങ്ങിയ യുവാക്കളെ വിശദമായി പരിശോധിച്ചപ്പോഴാണ് ഇവരിൽ നിന്നും മയക്കുമകുന്ന് കണ്ടെത്തിയത്. ഇതോടെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ലാ അതിര്‍ത്തികളിലും ലഹരിക്കടത്തും വില്‍പ്പനയും ഉപയോഗവും തടയുന്നതിനായി പ്രത്യേക പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.

Read More : 'അച്ഛൻ വണ്ടി തട്ടി മരിച്ചു, പൊലീസിന് ഒരു ഫോൺ കോൾ'; 30 ലക്ഷം ഇൻഷുറൻസ് തുക തട്ടാൻ കൊന്ന് വഴിയിൽ തള്ളിയത് മകൻ

click me!