നിയന്ത്രണം വിട്ട ബസ് അടിമാലിക്ക് സമീപം വെച്ച് പെട്ടന്ന് താഴേക്ക് മറിയുകയായിരുന്നു. ബസിൽ 18 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ഇടുക്കി : അടിമാലിക്ക് സമീപം കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. അടൂരിലേക്ക് പോകുകയായിരുന്ന ബസ് വാളറയ്ക്കും നേര്യമംഗലത്തിനുമിടയിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ രണ്ടുപേരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. നിയന്ത്രണം വിട്ട ബസ് അടിമാലിക്ക് സമീപം വെച്ച് പെട്ടന്ന് താഴേക്ക് മറിയുകയായിരുന്നു. ബസിൽ 18 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
കേരളത്തിൽ 2 ജില്ലകളിൽ തീരപ്രദേശങ്ങളിൽ റെഡ് അലർട്ട്; ശക്തമായ തിരമാലക്കും കള്ളക്കടലിനും സാധ്യത, ജാഗ്രത നിർദ്ദേശം