ഒഡീഷയിൽ നിന്നെത്തിയപ്പോള്‍ കൊണ്ടുവന്നത് ആറ് പൊതികൾ; കയ്യോടെ പൊക്കി എക്സൈസ്, പിടികൂടിയത് ഏഴ് കിലോ കഞ്ചാവ്

ഒഡീഷ സ്വദേശികളായ നിർമൽ ബിഷോയ് (33), നാരായൺ ബിഷോയ് (27) എന്നിവരാണ് പിടിയിലായത്. രാജാക്കാടുള്ള സ്വകാര്യ ഇഷ്ടിക നിർമാണ യൂണിറ്റിലെ തൊഴിലാളികളാണ് പിടിയിലായത്. 

Two arrested by excise with 7 kg ganja in idukki

ഇടുക്കി: ഇടുക്കി രാജാക്കാട് ഏഴ് കിലോ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികളെ എക്സൈസ് പിടികൂടി. ഒഡീഷ സ്വദേശികളായ നിർമൽ ബിഷോയ് (33), നാരായൺ ബിഷോയ് (27) എന്നിവരാണ് പിടിയിലായത്. രാജാക്കാടുള്ള സ്വകാര്യ ഇഷ്ടിക നിർമാണ യൂണിറ്റിലെ തൊഴിലാളികളാണ് പിടിയിലായത്. 

കഴിഞ്ഞ ദിവസമാണ് ഇവർ സ്വദേശമായ ഒഡീഷയിൽ നിന്നും മടങ്ങിയെത്തിയത്. രാജാക്കാട് മേഖലയിൽ ചില്ലറ വിൽപന നടത്താനാണ് ഇരുവരും കഞ്ചാവുമായി എത്തിയത്. ആറ് പൊതികളിലായാണ് പ്രതികൾ കഞ്ചാവ് കൊണ്ടുവന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. രാജാക്കാട് കെഎസ്ഇബി ഓഫീസിന് സമീപത്ത് നിന്നും അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് കഞ്ചാവും പ്രതികളെയും പിടികൂടിയത്.  ഇവ മുൻപും ഇവർ ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ചിരുന്നതായി നാർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരികയാണ്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

Latest Videos

Also Read:  പത്തനംതിട്ട പീഡനക്കേസ്; കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ്, അറസ്റ്റിലായവരുടെ എണ്ണം 28 ആയി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!