പള്ളിപ്പുറത്ത് 15 കാരൻ്റെ ബുള്ളറ്റ് റൈഡ് അപകടമായി; റോംഗ് സൈഡിൽ കയറി ജവാനെ ഇടിച്ചുതെറിപ്പിച്ചു, ഗുരുതര പരിക്ക്

By Web Team  |  First Published Dec 21, 2024, 8:27 PM IST

പരിക്കേറ്റ സി ആർ പി എഫ് ജവാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.


തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് 15 കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സി ആർ പി എഫ് ജവാന് ഗുരുതര പരിക്ക്. പള്ളിപ്പുറം മുഴുത്തിരിയവട്ടത്തിന് സമീപമാണ് അപകടമുണ്ടായത്. മറ്റൊരു ബൈക്കിൽ പോവുകയായിരുന്ന സി ആ‌ർ പി എഫ് ജവാനെ, ബുള്ളറ്റിലെത്തിയ 15 കാരൻ തെറ്റായ ദിശയിൽ പോയാണ് ഇടിച്ചു തെറിപ്പിച്ചത്. പരിക്കേറ്റ സി ആർ പി എഫ് ജവാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിൽ ആറ് മരണം; പരിക്കേറ്റവര്‍ ചികിത്സയിൽ

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!