സൂര്യ​ഗായത്രിയെ അരുൺ കുത്തിക്കൊന്നതുതന്നെ; പ്രതിഭാ​ഗത്തിന്റെ വാദം പൊളിച്ച് സാക്ഷി വിസ്താരം

By Web Team  |  First Published Mar 17, 2023, 2:26 PM IST

കൊ​ല​ക്കു​റ്റ​ത്തി​ല്‍നി​ന്ന് രക്ഷപ്പെടാൻ വിചാരണയുടെ അവസാനഘട്ടം പ്ര​തി​ഭാ​ഗം ഉ​യ​ര്‍ത്തി​യ വാദമാണ് സാക്ഷി വിസ്താരം പൂർത്തിയാകുമ്പോൾ തകർന്നത്.


തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ക​രി​പ്പൂ​ര്‍ ഉ​ഴ​പ്പാ​കോ​ണം സ്വ​ദേ​ശി​നി സൂ​ര്യ​ഗാ​യ​ത്രി കൊ​ല​പാ​ത​കക്കേസിൽ പ്രതിഭാഗത്തിൻ്റെ വാദം തെറ്റെന്ന് സാക്ഷി വിസ്താരത്തിൽ തെളിഞ്ഞു. സൂ​ര്യ​ഗാ​യ​ത്രി തന്നെ കു​ത്തി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ആ​ത്മ​ര​ക്ഷാ​ർ​ഥം ക​ത്തി പി​ടി​ച്ചു​വാ​ങ്ങി തിരികെ കു​ത്തി​യ​താ​ണെ​ന്ന പ്ര​തി പേ​യാ​ട് ചി​റ​ക്കോ​ണം വാ​റു​വി​ളാ​ക​ത്ത് അ​രു​ണി​ന്റെ വാദമാണ് പൊളിഞ്ഞത്. ആ​റാം അ​ഡീ​ഷ​ന​ല്‍ ജി​ല്ല സെ​ഷ​ന്‍സ് ജ​ഡ്ജി കെ. ​വി​ഷ്ണു​വാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം പൂ​ര്‍ത്തി​യാ​യി.

കൊ​ല​ക്കു​റ്റ​ത്തി​ല്‍നി​ന്ന് രക്ഷപ്പെടാൻ വിചാരണയുടെ അവസാനഘട്ടം പ്ര​തി​ഭാ​ഗം ഉ​യ​ര്‍ത്തി​യ വാദമാണ് സാക്ഷി വിസ്താരം പൂർത്തിയാകുമ്പോൾ തകർന്നത്. വിസ്താരത്തിൽ അ​രു​ണി​ന്റെ കൈ​ക്ക്​ പ​റ്റി​യ മു​റി​വ് സൂ​ര്യ​ഗാ​യ​ത്രി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ക​ത്തി മ​ട​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ളു​ണ്ടാ​യ​താ​ണെ​ന്ന് പ്ര​തി മൊ​ഴി ന​ല്‍കി​യിരുന്നതായും സൂ​ര്യ​ഗാ​യ​ത്രി​യെ വി​വാ​ഹം ചെ​യ്ത് ന​ല്‍കാ​ത്ത വി​രോ​ധ​മാ​ണ് പ്ര​തി​യെ കൊ​ല​ക്ക് പ്രേ​രി​പ്പി​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ലും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ വെ​ളി​ച്ച​ത്തി​ലും ക​ണ്ടെ​ത്തി​യ​താ​യി അന്വേഷണ ഉദ്യോഗസ്ഥനും ക്രൈം ബ്രാഞ്ച് ഭരണവിഭാഗം ഡിവൈ.എസ്. പിയുമായ ബി.എസ്. സജിമോൻ മൊഴി നൽകി. മു​റി​വ് ക​ത്തി മ​ട​ക്കി​യ​പ്പോ​ള്‍ ഉ​ണ്ടാ​യ​താ​കു​മെ​ന്ന് പ്ര​തി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ര്‍ അ​ബി​ന്‍ മു​ഹ​മ്മ​ദും കോ​ട​തി​യെ അ​റി​യി​ച്ചു. 

Latest Videos

​കൊല്ലപ്പെടുന്ന സമയം സൂ​ര്യ​ഗാ​യ​ത്രി​ ധരിച്ചിരുന്ന വ​സ്ത്ര​ങ്ങ​ളി​ലും ക​ത്തി​യി​ലും സൂ​ര്യ​ഗാ​യ​ത്രി​യു​ടെ ര​ക്തം ത​ന്നെ​യാ​യി​രു​ന്നെ​ന്ന്​ ഫോ​റ​ന്‍സി​ക് വി​ദ​ഗ്​​ധ​രാ​യ ലീ​ന വി. ​നാ​യ​ര്‍, ഷ​ഫീ​ക്ക, വി​നീ​ത് എ​ന്നി​വ​ര്‍ മൊ​ഴി ന​ല്‍കി.  പ്രതി മകളെ കുത്താനുപയോഗിച്ച കത്തിയും ധരിച്ചിരുന്ന വസ്ത്രങ്ങളും അമ്മ വത്സല തിരിച്ചറിഞ്ഞു. കത്തിയുടെ നീളവും മുറിവിന്റെ ആഴവും കൃത്യമായിരുന്നതായി പൊലീസ് സർജൻ ധന്യാ രവീന്ദ്രനും കോടതിയെ അറിയിച്ചു. 

പൊലീസിനെ കണ്ട് പരുങ്ങി; 4 കിലോ കഞ്ചാവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ട് പേർ പിടിയിൽ

click me!