പത്തനംതിട്ടയിൽ കുങ്ഫു പരിശീലനത്തിനെത്തിയ 16കാരനെ ലൈംഗികചൂഷണത്തിന് ഇരയാക്കിയ പരിശീലകൻ അറസ്റ്റിൽ

Published : Apr 09, 2025, 07:39 PM IST
പത്തനംതിട്ടയിൽ കുങ്ഫു പരിശീലനത്തിനെത്തിയ 16കാരനെ ലൈംഗികചൂഷണത്തിന് ഇരയാക്കിയ പരിശീലകൻ അറസ്റ്റിൽ

Synopsis

ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പരിശീലനമുള്ള എല്ലാ ഞായറാഴ്ചകളിലും പല തരത്തിൽ ലൈംഗിക അതിക്രമം നടത്തി.

പത്തനംതിട്ട: പതിനാറുകാരനെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ കുങ്ഫു അധ്യാപകനെ ഇലവുംതിട്ട  പൊലീസ് പിടികൂടി. പന്തളം ഉളനാട് സജി ഭവനം വീട്ടിൽ സാം ജോൺ (45) ആണ് അറസ്റ്റിലായത്. ഇയാൾ ഉളനാട് നടത്തുന്ന കുങ്ഫു പരിശീലനകേന്ദ്രത്തിൽ വച്ചാണ് കൗമാരക്കാരനുനേരെ ലൈംഗിക അതിക്രമം കാണിച്ചത്. 2023 ഓഗസ്റ്റ് 15 ന് രാവിലെ 10 ന് ശേഷം, കുട്ടിയെ സ്ഥാപനത്തിൽ വച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ പ്രതി, തുടർന്ന് പല ദിവസങ്ങളിലും ഇത് ആവർത്തിച്ചു. ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പരിശീലനമുള്ള എല്ലാ ഞായറാഴ്ചകളിലും പല തരത്തിൽ ലൈംഗിക അതിക്രമം നടത്തി.
      
ഈ മാസം 7 ന് പന്തളം പൊലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആർ ഇലവുംതിട്ട സ്റ്റേഷനിൽ അയച്ചുകിട്ടിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനക്ക് വിധേയനാക്കി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഊർജിതമാക്കിയ അന്വേഷണത്തിൽ പ്രതിയെ വീടിനടുത്തുനിന്നും ഉടനടി കസ്റ്റഡിയിലെടുത്തു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. സാക്ഷികൾ തിരിച്ചറിഞ്ഞതിനെതുടർന്നു ഇയാളുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി. 
     
മാനസികമായി പ്രയാസമനുഭവിച്ച കുട്ടിക്ക് ആവശ്യമായ കൗൺസിലിങും മറ്റും ലഭ്യമാക്കുന്നതിന് ശിശു ക്ഷേമസമിതിക്ക് ഇലവുംതിട്ട പൊലീസ് റിപ്പോർട്ട്‌ നൽകി. ഇന്നലെ പത്തനംതിട്ട ജെ എഫ് എം കോടതി ഒന്നിൽ എത്തിച്ച് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പൊലീസ് ഇൻസ്‌പെക്ടർ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. പ്രതിക്ക് ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ മറ്റ് രണ്ട് കേസുകൾ കൂടിയുണ്ട്. 2020 ലും 21 ലും രജിസ്റ്റർ ചെയ്ത ദേഹോപദ്രവ ഗാർഹിക പീഡനക്കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

24 കാരിയായ ഭാര്യയെ കൊലപ്പെടുത്തിയത് കാമുകന്മാരില്‍ ഒരാളെന്ന് ഭര്‍ത്താവ്; പിന്നാലെ അറസ്റ്റ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മതസൗഹാർദം തകർക്കുന്ന പ്രവർത്തനങ്ങളിൽ ബന്ധപ്പെട്ടവർ വിട്ടുനിൽക്കണം'; കൊച്ചി ബിനാലെയിലെ ചിത്രത്തിനെതിരെ ജോസ് കെ. മാണി
പുതുവത്സര രാത്രി ഡ്യൂട്ടിക്കിടെ പൊലീസുകാർ പ്രതീക്ഷിച്ചില്ല, കണ്ണൂർ കമ്മീഷണർ നേരിട്ടെത്തി; സർപ്രൈസ് വിസിറ്റ് കേക്കും മധുരവുമായി