മദ്യപിച്ച് വാഹമോടിച്ചത് പിടികൂടിയ ട്രാഫിക്ക് എസ്ഐയെ വാഹനത്തിലുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചു

By Web Team  |  First Published Nov 14, 2021, 9:04 PM IST

ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.   കലവൂർ ഭാഗത്ത് നിന്ന് സിഗ്നലിൽ നിർത്താതെ  അപകടമായ രീതിയിൽ ജീപ്പ് ഓടിച്ച് പോരുന്നതായി കൺട്രോൾ ടാബിൽ നിന്നും ജോസി സ്റ്റീഫന് മെസേജ് ലഭിയ്ക്കുകയായിരുന്നു


ചേർത്തല :  മദ്യപിച്ച് അമിത വേഗതയിൽ വന്ന വാഹനം പിന്തുടർന്ന് പിടികൂടിയ ട്രാഫിക് എസ് ഐ (Traffic Si) യെ വാഹനത്തിലുണ്ടായിരുന്നവർ ഗുരുതരമായി മർദ്ദിച്ചു. അർത്തുങ്കൽ പുളിയ്ക്കൽ വീട്ടിൽ ജോസി സ്റ്റീഫനെയാണ് മർദ്ദിച്ചത്. മൂക്കിൽ നിന്നും ചോര വാർന്ന നിലയിൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളായ പട്ടാളക്കാരെന്ന് വിശേഷിപ്പിച്ച ആൾ അടക്കം 3 പേരെ ചേർത്തല (cherthala) പൊലീസ് (Police) അറസ്റ്റ് ചെയ്തു.കൊട്ടാരക്കര കുന്നിക്കോട് ശാസ്ത്രീ ജംഗഷന് സമീപം സി എം ഹൗസിൽ ഷെമീർ മുഹമ്മദ് (29) , കൊല്ലം ആവണീശ്വരം സ്വദേശികളായ രാജവിലാസം ജോബിൻ (24) , വിപിൻ ഹൗസിൽ വിപിൻ രാജ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.   കലവൂർ ഭാഗത്ത് നിന്ന് സിഗ്നലിൽ നിർത്താതെ  അപകടമായ രീതിയിൽ ജീപ്പ് ഓടിച്ച് പോരുന്നതായി കൺട്രോൾ ടാബിൽ നിന്നും ജോസി സ്റ്റീഫന് മെസേജ് ലഭിയ്ക്കുകയായിരുന്നു. ഇതെ തുടർന്ന് ചേർത്തല എക്സ്റേ കവലയിൽ പരിശോധിക്കുന്നതിനിടെ ജോസി സ്റ്റീഫൻ കൈ കാണിചെങ്കിലും അമിത വേഗത്തിൽ വന്ന ജീപ്പ് നിർത്താതെ പോയി. 

Latest Videos

undefined

ഉടൻ തന്നെ ജീപ്പിനെ പിന്തുടർന്ന് പോയ പൊലീസ് വാഹനത്തെ വെട്ടിച്ച്  ദേശീയ പാതയിൽ ആഹ്വാനം വായനശാല ജംഗഷനിൽ നിന്നും തിരിഞ്ഞ് ആഞ്ഞലിപ്പാലം ഭാഗ ത്തേയ്ക്ക്  ജീപ്പ് ഓടിച്ചു പോയി. മണ്ണിൽ ജീപ്പിന്റെ വീലുകൾ താഴ്ന്നതോടെ പൊലിസ് വന്ന് പിടികൂടുകയായിരുന്നു. ഒരു പ്രകോപനവും ഇല്ലാതെ ഷെമീർ മുഹമ്മദ് ജോസി സ്റ്റീഫന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. 

അക്രമണത്തിൽ മൂക്കിൽ നിന്നും കൂടാതെ മുഖത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രക്തം വാർന്നു. കൂടെ   ഉണ്ടായിരുന്ന മറ്റ് പൊലീസ് കാരുടെ നേതൃത്വത്തിൽ ജോസിസ്റ്റിഫനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. ഇവിടെ നിന്നും മൂന്ന് പേരെ പിടികൂടിയെങ്കിലും ഒരാൾ ഓടി രക്ഷപ്പെട്ടു.വാഹനത്തിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.മൂക്കിന് വളവ് സംഭവിച്ചുട്ടുണ്ടെന്നും , വിദഗ്ദ്ധ ചികിത്സ നത്തേണ്ടതാണെന്നും ആശുപത്രി ഡ്യൂട്ടി ഡോക്ടർ പറഞ്ഞു. 

click me!