മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് രണ്ടര വയസ്സുകാരന്‍ മരിച്ചു

By Web Team  |  First Published Sep 23, 2022, 10:17 PM IST

വീടിന്‍റെ പുറത്ത് മാലിന്യം കത്തിക്കുന്നതിനിടെ അബദ്ധത്തിൽ പൊള്ളലേൽക്കുകയായിരുന്നു.


പാലക്കാട്: മണ്ണാർക്കാടിനു സമീപം കോട്ടോപ്പാടം അമ്പാഴക്കോട് രണ്ടര വയസുകാരൻ പൊള്ളലേറ്റു മരിച്ചു. അമ്പാഴക്കോട് വീട്ടിൽ നൗഷാദിന്‍റെയും ഹസനത്തിന്‍റെയും മകൻ റയാനാണ് മരിച്ചത്. വീടിന്‍റെ പുറത്ത് മാലിന്യം കത്തിക്കുന്നതിനിടെ അബദ്ധത്തിൽ പൊള്ളലേൽക്കുകയായിരുന്നു. ഉടൻ തന്നെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 

click me!