എറണാകുളത്ത് തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം; ട്രാവലര്‍ ഡ്രൈവര്‍ മരിച്ചു, സ്ത്രീക്ക് ഗുരുതര പരിക്ക്

By Web Team  |  First Published Dec 27, 2024, 8:42 AM IST

എറണാകുളം അങ്കമാലിയിൽ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ട്രാവലര്‍ ഡ്രൈവര്‍ മരിച്ചു.  പാലക്കാട് സ്വദേശി അബ്ദുൽ മജീദ് ആണ് മരിച്ചത്.


എറണാകുളം: എറണാകുളത്ത് വാഹനാപകടത്തിൽ ഒരാള്‍ മരിച്ചു.എറണാകുളം അങ്കമാലിയിൽ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ട്രാവലര്‍ ഡ്രൈവര്‍ മരിച്ചത്. പാലക്കാട് സ്വദേശി അബ്ദുൽ മജീദ് (59) ആണ് മരിച്ചത്. 19 സ്ത്രീകളാണ് ട്രാവലറിലുണ്ടായിരുന്നത്. ഇവരിൽ ഒരാളുടെ പരിക്ക് അതീവ ഗുരുതരമാണ് ഇവര്‍ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മറ്റു 18 സ്ത്രീകളെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നിന് അങ്കമാലി നായത്തോട് ജങ്ഷന് സമീപത്തെ വളവിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ട്രാവലറിന്‍റെ ഡ്രൈവറായ അബ്ദുൽ മജീദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ ട്രാവലിറിന്‍റെ പകുതിയാളം ഭാഗം പൂര്‍ണമായും തകര്‍ന്നു. 

അങ്കമാലിയിൽ നിന്ന് കാലടിയിലേക്ക് പോകുന്ന വഴിയിലെ നായത്തോട് ജങ്ഷന് സമീപത്തെ വളവിലാണ് അപകടമുണ്ടായത്. ഈ വളവിലെ റോഡ് നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇരു വാഹനത്തിന്‍റെയും ഡ്രൈവര്‍മാര്‍ ഉറങ്ങിയിട്ടില്ലെന്നുമാണ് വിവരം. കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരായ പാലക്കാട് സ്വദേശികളായ സ്ത്രീകള്‍ പത്തനംതിട്ടയിലെ പരിപാടി കഴിഞ്ഞ് ട്രാവലറിൽ തിരിച്ച് വരുന്നതിനിടെയാണ് അപകടമുണ്ടായത്. തടി ലോറി അങ്കമാലിയിൽ നിന്ന് കാലടിയിലേക്ക് പോവുകയായിരുന്നു. വളവിലെ പ്രശ്നം കാരണം ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായെന്നാണ് വിവരം. 

Latest Videos

undefined

കൂറ്റനൊരു മാനിനെ വിഴുങ്ങി, പിന്നെ അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല; ബർമീസ് പെരുമ്പാമ്പിന്‍റെ വീഡിയോ വൈറല്‍

7 ചോദ്യം, അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ നൽകിയ ചീഫ് സെക്രട്ടറിയോട് വിശദീകരണം നേടി എൻ പ്രശാന്ത്, അസാധാരണം

 

click me!