ഇടമലക്കുടിയില്‍ കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചരിഞ്ഞു, ആനക്കുട്ടിക്ക് ഗുരുതര പരിക്ക്

By Web Team  |  First Published Apr 22, 2021, 10:31 PM IST

ഒരേ സമയം കടുവയുടെയും ആനയുടെയും അലര്‍ച്ച കേട്ടതോടെ സംഭവം ആദിവാസികള്‍ വനപാലകരെ അറിയിക്കുകയായിരുന്നു. 


മൂന്നാര്‍: ഇടുക്കിയില്‍ ഇടമലക്കുടിയില്‍ കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചരിഞ്ഞു.  ആക്രമണത്തില്‍ പരിക്കേറ്റ ഏഴുമാസം പ്രായമുള്ള ആനകുട്ടിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് ഇടമലക്കുടിയിലെ ഇടലിപ്പാറക്കുടിക്ക് സമീപത്തെ ഇടലിയാറില്‍വെച്ചാണ് കാട്ടാനയും  ആനക്കുട്ടിയും കടുവയുടെ ആക്രമണത്തിന് ഇരയായത്. 

ഒരേ സമയം കടുവയുടെയും ആനയുടെയും അലര്‍ച്ച കേട്ടതോടെ സംഭവം ആദിവാസികള്‍ വനപാലകരെ അറിയിക്കുകയായിരുന്നു. വൈകുന്നേരത്തോടെ വനപാലകരുടെ ഒരുസംഘം  എത്തിയെങ്കിലും 20തിന് പുലര്‍ച്ചയോടെയാണ് ആക്രമണം നടന്ന ഭാഗത്ത് എത്താന്‍ സാധിച്ചത്. മാരകമായി പരിക്കേറ്റ ആന തൊട്ടടുത്ത പാറയിടുക്കില്‍ വീണ് ചരിഞ്ഞ നിലയിലായിരുന്നു. സമീപത്ത്  ആനക്കുട്ടിയെ കണ്ടെത്തുകയും ചെയ്തു. 

Latest Videos

കടുവയുടെ ആക്രമണത്തില്‍ ആറോളം മുറിവുകളാണ് ആനക്കുട്ടിയുടെ ദേഹത്തുള്ളത്. മൂന്നാര്‍ റേഞ്ച് ഓഫീസര്‍ ഹരിന്ദ്രകുമാറിന്റെ നേത്യത്വത്തില്‍ കുട്ടിയെ മൂന്നാറിലെത്തിച്ച് തീവ്രപരിചരണം നല്‍കിവരുകയാണ്. ചരിഞ്ഞ ആനയെ കുടിയില്‍തന്നെ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി കുഴിച്ചിട്ടു. ഒന്നിലേറെ കടുവകള്‍ ചേര്‍ന്നാവും ആനയെ ആക്രമിച്ചതെന്നാണ് വനപാലകരുടെ നിഗമനം.

 'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'.

click me!