900 കണ്ടിയിൽ കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തി, 3 മാസം പ്രായം; കണ്ടത് ഏലത്തോട്ടത്തിൽ പോയ ജീപ്പ് ഡ്രൈവർമാർ, വീഡിയോ

By Web Desk  |  First Published Jan 6, 2025, 2:39 PM IST

പെരുന്തട്ടയിൽ പശുക്കളെ കൊന്ന കടുവയ്ക്കായി കെണി വച്ച് കാത്തിരിക്കുന്നതിനിടയാണ് കടുവ കുഞ്ഞുങ്ങളെ കണ്ടെത്തിയത്


വയനാട്: 900 കണ്ടിയിൽ കടുവ കുഞ്ഞുങ്ങളെ കണ്ടെത്തി. മൂന്ന് മാസത്തോളം പ്രായമുള്ള രണ്ട് കടുവ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. രാത്രിയിൽ ഏലത്തോട്ടത്തിൽ പോയ ജീപ്പ് ഡ്രൈവർമാരാണ് ദൃശ്യം എടുത്തത്. പെരുന്തട്ടയിൽ പശുക്കളെ കൊന്ന കടുവയ്ക്കായി കെണി വച്ച് കാത്തിരിക്കുന്നതിനിടയാണ് കടുവ കുഞ്ഞുങ്ങളെ കണ്ടെത്തിയത്.

അതിനിടെ കണ്ണൂരിലെ ഇരിട്ടി താലൂക്കിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തി. ജനുവരി ആറ് തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണി വരെ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ പൊതുജനങ്ങൾ ഒത്തുകൂടുന്നത് നിരോധിച്ച് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവ് പുറപ്പെടുവിച്ചു. ബിഎൻഎസ്എസ് സെക്ഷൻ 13 പ്രകാരമാണ് ഉത്തരവ്. 

Latest Videos

ഈ ഉത്തരവ് ലംഘിക്കുന്ന സാഹചര്യത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന വ്യക്തികൾക്കെതിരെ ഭാരതീയ ന്യായസംഹിത പ്രകാരം നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടർ അറിയിച്ചു. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ പുലിയുടെ സാന്നിധ്യം കണ്ടതിനാൽ പൊതുജനങ്ങൾക്ക് അപകടം ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന് ഇരിട്ടി തഹസിൽദാർ റിപ്പോർട്ട് ചെയ്തിരുന്നു.

കണ്ണൂരിൽ ജനവാസ മേഖലയിൽ പുലി, കേബിൾ കെണിയിൽ കുടുങ്ങിക്കിടക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!