
തൃശൂര്‍: നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കെ ഗോപുരനട തുറന്ന് പൂര വിളംബരം നടത്തുന്നതിന് ഇക്കുറിയും ശിവകുമാര്‍ തന്നെ ആണെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഘടകപൂര ആഘോഷ കമ്മിറ്റികളുമായി നടന്ന ആലോചനാ യോഗത്തില്‍ തീരുമാനിച്ചു. തൃശൂര്‍ പൂരം ഘടകപൂരങ്ങള്‍ക്കുള്ള ധനസഹായം പൂരം കൊടിയേറ്റത്തിനു മുന്‍പായി വിതരണം ചെയ്യുന്നതിനും സമയ ക്രമങ്ങളില്‍ കൃത്യത പാലിക്കുന്നതിനും കൊടിയേറ്റം മുതല്‍ പൂരം, ഉത്രം കൂടിയുള്ള ദിവസങ്ങളില്‍ എല്ലാ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഘടകപൂരങ്ങള്‍ക്കും നിത്യ ചടങ്ങുകള്‍ക്കുള്ള ആനകളെ നല്‍കുന്നതിനും തീരുമാനിച്ചു.
യോഗത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബോര്‍ഡംഗം അഡ്വ. കെ.പി. അജയന്‍, ദേവസ്വം സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മിഷ്ണര്‍ കെ. സുനില്‍കുമാര്‍, അസി. കമ്മിഷ്ണര്‍ എം. മനോജ് കുമാര്‍, ദേവസ്വം ഓഫീസര്‍മാര്‍, ഘടകപൂരങ്ങളായ കുറ്റൂര്‍, അയ്യന്തോള്‍, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, ലാലൂര്‍, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, പനമുക്കുംപ്പിള്ളി ക്ഷേത്ര പൂരാഘോഷ കമ്മിറ്റി ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam