'ദുരിതം നേരിട്ടറിയണം'; മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ മീൻ പിടിക്കാനിറങ്ങി, വല വലിച്ച് തൃശൂർ ജില്ലാ കളക്ടർ

By Web Team  |  First Published Sep 14, 2024, 6:15 PM IST

മത്സ്യ തൊഴിലാളികളുടെ കഷ്ഠപ്പാടും ദുരിതവും നേരിട്ടറിയുവാൻ വേണ്ടി കടലിൽ വള്ളത്തിൽ കയറണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. 


തൃശൂർ: ഉത്രാട ദിനം മത്സ്യത്തൊഴിലാളികൾക്കൊപ്പം മീൻ പിടിക്കാൻ പങ്കാളിയായി തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മത്സ്യ ബന്ധന വള്ളത്തിൽ  യാത്ര നടത്തി.  രാവിലെ 5 മണിക്ക് അഴീക്കോട് ഫിഷറീസ് ഹാർബറിൽ നിന്ന് ശ്രീ കൃഷ്ണ പ്രസാദം എന്ന വള്ളത്തിൽ 50 മത്സ്യ തൊഴിലാളികളോട് ഒപ്പം ഏകദേശം 12 നോട്ടിക്കൽ മൈലോളം ഉൾക്കടൽ വരെ കളകടർ പോയി. മത്സ്യ തൊഴിലാളികളുടെ കഷ്ഠപ്പാടും ദുരിതവും നേരിട്ടറിയുവാൻ വേണ്ടി കടലിൽ വള്ളത്തിൽ കയറണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. 

അഴീക്കോട് ഫിഷറീസ് ഹാർബറിൽ നിന്ന് വടക്കു പടിഞ്ഞാറ് ഏകദേശം 12 നോട്ടിക്കൽ മൈൽ ദൂരം (22 കീലോമീറ്റർ) സഞ്ചരിച്ച് ഏകദേശം അഞ്ചു മണിക്കൂറോളം കളക്ടർ അർജുൻ പാണ്ഡ്യൻ  തൊഴിലാളികൾക്കൊപ്പം വള്ളത്തിൽ ചെലവിട്ടു.  കടലിൽ വെച്ച് മത്സ്യത്തൊഴിലാളികളുമായി അവർ നേരിടുന്ന വിവിധ വിഷയങ്ങൾകളക്ടർ ചർച്ച ചെയ്തു. 

Latest Videos

undefined

മത്സ്യ തൊഴിലാളികൾക്കൊപ്പം വല വലിക്കുകയും മീൻ പിടിക്കുന്നതിൽ പങ്കാളിയായും തൊഴിലാളികൾക്കൊപ്പം സെൽഫി എടുത്തും, എല്ലാവർക്കും ഓണം ആശംസിച്ചുമാണ് കളക്ടർ മടങ്ങിയത്. തിരികെ എത്തി കടലോര ജാഗ്രതാ സമിതി അംഗങ്ങളുമായും ചർച്ച നടത്തി. ഫിഷറീസ് ഉദ്യോഗസ്ഥരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.

Read More : കാറിൽ കുമളിക്കാരായ 2 യുവാക്കൾ, പരിശോധയ്ക്കിടെ ഉരുണ്ടുകളിച്ചു; ചെറിയ കവറിലാക്കി ഒളിപ്പിച്ചത് 60 ഗ്രാം എംഡിഎംഎ!
 

click me!