തിരുവനന്തപുരത്ത് മൂന്നിടങ്ങളിലായി കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി; ഒരാളുടെ മൃതദേഹം കണ്ടെത്തി

By Web Team  |  First Published Dec 25, 2024, 5:53 PM IST

തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി. കാണാതായവരിൽ ഒരാളെ കണ്ടെത്തി. മര്യനാട് അർത്തിയിൽ പുരയിടത്തിൽ ജോഷ്വാ (19) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.


തിരുവനന്തപുരം: തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി. കാണാതായവരിൽ ഒരാള്‍ മരിച്ചു. മൂന്ന് വ്യത്യസ സ്ഥലങ്ങളിലാണ് കൂട്ടുകാരുമൊത്ത് കുളക്കാനിറങ്ങിയവർ തിരിയിൽപ്പെട്ട് കാണാതായത്. സെൻറ് ആഡ്രൂസിലും മര്യനാടും അഞ്ചുതെങ്ങിലുമാണ് മൂന്നുപേരെ കാണാതായത്. രാവിലെ പത്തു മണിയോടെയാണ് സെന്‍റ് ആഡ്രൂസിൽ മൂന്നു സുഹൃത്തുക്കളുമായി കുളിക്കാനിറങ്ങിയ നെവിനെയാണ് ആദ്യം കാണാതായത്.

ഉച്ചയ്ക്ക് മര്യനാട് സ്വദേശി ജോഷ്വോയെയാണ് കടലിൽ കാണാതായത്. കടയ്ക്കാവൂർ സ്വദേശി അരുണിനെയാണ് അഞ്ചുതെങ്ങിൽ തിരയിൽപ്പെട്ട് കാണാതായത്. കോസ്റ്റൽ പൊലീസും മത്സ്യതൊഴിലാളികളും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും മൂന്നുപേരിൽ ഒരാളെ മാത്രമാണ് വൈകിടോടെ കണ്ടെത്താാനായത്. മര്യനാട് കടലിൽ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മര്യനാട് അർത്തിയിൽ പുരയിടത്തിൽ ജോഷ്വാ (19) ആണ് മരിച്ചത്. ഒരു ഭാഗത്ത് തെരച്ചിൽ നടക്കുന്നതിനിടെ മത്സ്യതൊഴിലാളികളുടെ വലയിലാണ് മൃതദേഹം കുടുങ്ങിയത്. ജോഷ്വയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Latest Videos

undefined

ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്ഐയ്ക്കെതിരെ സിപിഎം; പള്ളിയിലെ ഇടപെടൽ അനാവശ്യം, നടപടി വേണം

പാലക്കാട് സ്കൂട്ടറിൽ ഇടിച്ചശേഷം ടാങ്കർ ലോറി നിർത്താതെ പോയി, സ്കൂട്ടർ യാത്രികനായ യുവാവിന് ഗുരുതര പരിക്ക്

 

click me!