പ്രതികളില്‍ നിന്നും 1.404 കിലോഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്.
തിരുവനന്തപുരം: കഞ്ചാവുമായി മൂന്നംഗ സംഘം പിടിയിൽ. വിഴിഞ്ഞം ഹാർബർ റോഡ് വലിയവിള സ്വദേശി റാസ് ലിഫ് ഖാൻ (46), മാറനല്ലൂർ പെരുംപഴുതൂർ സ്വദേശി ബ്രിട്ടോ വി ലാൽ (39), റസ്സൽപുരം സ്വദേശി ബിജോയ് (22) എന്നിവരെയാണ് ഡാൻസാഫ് സംഘം ഉൾപ്പെടെ വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തത്. പുലർച്ചെ 2.30 ഓടെ വിഴിഞ്ഞം കല്ലുവെട്ടാൻകുഴി ഭാഗത്തെ സർവീസ് റോഡിൽ വച്ചാണ് ഇവരെ പിടികൂടിയത്.
ഇവരിൽ നിന്നും 1.404 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കഞ്ചാവ് കൈമാറ്റം നടക്കുമ്പോഴാണ് ഇവർ പിടിയിലായത്. രണ്ടും മൂന്നും പ്രതികൾ എത്തിയ സ്കൂട്ടറും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read More:സിപിഎം പാർട്ടി കോൺഗ്രസിൽ നിന്ന് വിദേശ മലയാളിയെ പുറത്താക്കിയ സംഭവം; വിശദീകരണവുമായി ലണ്ടനിലെ എഐസി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം