പുഴക്കരയിൽ നിൽക്കുമ്പോൾ കര ഇടിഞ്ഞുവീണു; കണ്ണൂരിൽ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം; മരിച്ച മൂവരും ബന്ധുക്കള്‍

By Web Team  |  First Published Jun 7, 2024, 8:35 PM IST

 മരിച്ച മൂന്ന് പേരും ബന്ധുക്കളാണ്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെട്ടു. 
 


കണ്ണൂർ: കണ്ണൂർ മയ്യിലിൽ ബന്ധുക്കളായ മൂന്ന് വിദ്യാർത്ഥികൾ  പുഴയിൽ മുങ്ങി മരിച്ചു. മയ്യിൽ ഇരുവാപ്പുഴ ചീരാച്ചേരിയിലാണ് വൈകിട്ട് അപകടം ഉണ്ടായത്. പാവന്നൂർ മൊട്ട സ്വദേശികളായ നിവേദ്, അഭിനവ്, ജോബിൻ ജിത്ത് എന്നിവരാണ് മരിച്ചത്. പുഴക്കരയിൽ നിൽക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞ് രണ്ടുപേർ പുഴയിലേക്ക് വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ചാടിയ ഒരാളും മരിച്ചു. കൂടെയുണ്ടായിരുന്ന ഒരു വിദ്യാർത്ഥി നീന്തി രക്ഷപ്പെട്ടു. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി കരയ്ക്ക് കയറ്റിയെങ്കിലും മൂന്ന് പേരുടെയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പരിയാരം ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. 

Latest Videos

click me!