തമിഴ്നാട് വത്തലഗുണ്ട് സ്വദേശി ചിത്ര, തേനി സ്വദേശി മുരുകൻ, മണപ്പാറ സ്വദേശി ഭാരതി എന്നിവരെയണ് നെടുംകണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇടുക്കി: ഇടുക്കിയിലെ നെടുങ്കണ്ടത്ത് പന്ത്രണ്ടര കിലോ കഞ്ചാവുമായി സ്ത്രീ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. തമിഴ്നാട് വത്തലഗുണ്ട് സ്വദേശി ചിത്ര, തേനി സ്വദേശി മുരുകൻ, മണപ്പാറ സ്വദേശി ഭാരതി എന്നിവരെയണ് നെടുംകണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രയിൽ നിന്നും വാങ്ങിയ കഞ്ചാവുമായി നെടുംകണ്ടം ബസ് സ്റ്റാൻഡ് പരിസരത്ത് എത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. ഹൈറേഞ്ച് മേഖലയിൽ കഞ്ചാവ് എത്തിക്കുന്നതിൽ ഇടനിലക്കാരായി നിൽക്കുന്നവരാണ് പ്രതികൾ. തമിഴ്‌നാട്ടിൽ നിന്നും വ്യാപകമായി കഞ്ചാവ് കേരളത്തിലേക്ക് ഇവർ കടത്തുന്നുണ്ടെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. സംഘത്തിലെ മറ്റംഗങ്ങളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, കാസര്‍കോട് പുലിക്കുന്നില്‍ രാസ ലഹരിയുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. 12 ഗ്രാം എംഡിഎംഎയുമായി ചേരങ്കൈ സ്വദേശി മുഹമ്മദ് സുഹൈല്‍ (30), പല്ലപ്പാടി സ്വദേശി ഉമറുല്‍ ഫാറൂഖ് (31), കല്ലക്കട്ട സ്വദേശി അബ്ദുല്‍ മുനവ്വര്‍ (26) എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. അതിനിടെ, കോഴിക്കോട് തിരുവമ്പാടിയിൽ നിരോധിത പുകയില ഉല്‌പന്നങ്ങളുമായി യുവാവ് പിടിയിലായി. തിരുവമ്പാടി സ്വദേശി സി അലിയെയാണ് പൊലീസ് പിടികൂടിയത്. തോട്ടത്തിൻ കടവ് പാലത്തിനു സമീപം വില്പന നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.
Also Read: സംസ്ഥാനത്ത് വീണ്ടും പനി മരണം; ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു, അതീവ ജാഗ്രത വേണമെന്ന് മന്ത്രി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം