പഠനത്തില്‍ മോശമായ കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
മലപ്പുറം: പതിനഞ്ച് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കുറ്റിപ്പാല ചെനപ്പുറം സ്വദേശികളായ കുണ്ടില്‍ മുസ്തഫ (55), തവരംകുന്നത്ത് റസാഖ് (39), കുന്നത്തേടത്ത് സമീര്‍ (38) എന്നിവരെയാണ് കല്‍പകഞ്ചേരി എസ് ഐ. എം എ യാസിറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കുട്ടി നിരന്തരമായി പീഡനത്തിന് ഇരയായതായി പൊലീസ് പറഞ്ഞു.
പ്രതികളിലൊരാളായ മുസ്തഫ ഏഴ് തവണയും മറ്റ് രണ്ട് പ്രതികള്‍ ഓരോ തവണയുമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പഠനത്തില്‍ മോശമായ കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് സി ഡബ്ല്യു സി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
undefined
Read More : 'ബാലചന്ദ്രകുമാറിനെതിരായ അന്വേഷണം കാര്യക്ഷമമായിരുന്നില്ല' ബലാത്സംഗ കേസ് വ്യാജമല്ലെന്ന് പരാതിക്കാരി
കഴിഞ്ഞ ദിവസം തൃശ്ശൂരിലും പതിനാലുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മതപഠനത്തിനെത്തിയ 14കാരനെ ലൈംഗിക ചൂഷണം ചെയ്ത മദ്രസ അധ്യാപകനാണ് പിടിയിലായത്. അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ മുൻ ഇമാമും മദ്രസ അധ്യാപകനുമായ കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തില്‍ ബഷീര്‍ സഖാഫി (52) ആണ് അറസ്റ്റിലായത്.
പീഡനക്കേസില്‍ പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഒളിവിലായിരുന്നു ഇയാള്‍. കഴിഞ്ഞ ഏപ്രിൽ പതിനെട്ടിനാണ് പതിനാലുകാരനെ ബഷീർ താമസ സ്ഥലത്ത് വിളിച്ച് വരുത്തി പീഡിപ്പിച്ചത്. മെയ് രണ്ടിന് വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.