'ഉമ്മൻ ചാണ്ടി പഠിച്ച പുതുപ്പള്ളി സ്കൂ‌ൾ, മുഖ്യമന്ത്രി ആയിരുന്നപ്പോഴും ഇപ്പോഴും'; ചിത്രം പങ്കുവച്ച് ഐസക്ക്

By Web Team  |  First Published Aug 9, 2023, 4:24 PM IST

ഉമ്മൻ ചാണ്ടിയുടെ കാലത്ത് വിമസനമില്ലാതെ കിടന്ന സ്കൂൾ, പിണറായി സർക്കാരിന്‍റെ കാലത്ത് ഡിജിറ്റൽ സൗകര്യങ്ങളടക്കമുള്ള ആധുനിക സൗകര്യങ്ങളിലേക്ക് മാറിയെന്നാണ് ഐസക്ക് ചൂണ്ടികാട്ടുന്നത്


കോട്ടയം: ഉമ്മൻ ചാണ്ടി പഠിച്ച പുതുപ്പള്ളി സ്കൂളിന്‍റെ മാറ്റം താരതമ്യം ചെയ്ത് ചിത്രം പങ്കുവച്ച് സി പി എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് രംഗത്ത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴുള്ള പുതുപ്പള്ളി സെന്‍റ് ജോർജ്ജ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൂളിന്‍റെ അവസ്ഥയും ഇന്നത്തെ മാറ്റവുമാണ് ഐസക്ക് ചിത്രങ്ങളിലൂടെ പങ്കുവച്ചത്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് വിമസനമില്ലാതെ കിടന്ന സ്കൂൾ, പിണറായി സർക്കാരിന്‍റെ കാലത്ത് ഡിജിറ്റൽ സൗകര്യങ്ങളടക്കമുള്ള ആധുനിക സൗകര്യങ്ങളിലേക്ക് മാറിയെന്ന് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചു.

8600 കോടി! വേഗമാകട്ടെ, ഇക്കാര്യം ഇനിയും അറിയാത്തവരുണ്ടോ? സ്ത്രീകൾക്ക് മാത്രമുള്ള പദ്ധതി ബമ്പർ ഹിറ്റായി

Latest Videos

2021 ൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത പുതിയ സ്കൂൾ കെട്ടിടത്തിന് 15 പുതിയ ക്ലാസ് മുറികൾ, 7 ലാബുകൾ, പ്രിൻസിപ്പൽ - പ്രഥമാധ്യാപകരുടെ മുറികൾ, സ്റ്റാഫ് മുറി, ലൈബ്രറി, റോഡിയോ വിഷ്വൽ റൂം, കൗൺസിലിംഗ് സെന്റർ, കമ്മ്യൂണിറ്റി ഏരിയ, പുതിയ ശുചിമുറികൾ, എല്ലാ ക്ലാസ് മുറികളിലും ഡിജിറ്റൽ സൗകര്യങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതാണ് അന്നും ഇന്നും തമ്മിലുള്ള വ്യത്യാസമെന്നും ഏതു വേണമെന്നുള്ളതാണ് പുതുപ്പള്ളിക്കാരുടെ മുന്നിലുള്ള ചോദ്യമെന്നും ഐസക്ക് അഭിപ്രായപ്പെട്ടു.

തോമസ് ഐസക്കിന്‍റെ കുറിപ്പ് പൂ‍ർണരൂപത്തിൽ

ശ്രീ. ഉമ്മൻ ചാണ്ടി പഠിച്ച പുതുപ്പള്ളി സെന്‍റ് ജോർജ്ജ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ രണ്ട് ചിത്രങ്ങൾ നോക്കൂ. ആദ്യ ചിത്രം ശ്രീ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴുള്ള സ്കൂളിന്‍റെ അവസ്ഥയാണ്.
രണ്ടാമത്തേത്, 2021 - ൽ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത പുതിയ സ്കൂൾ കെട്ടിടത്തിന്‍റെ ചിത്രമാണ്. 15 പുതിയ ക്ലാസ് മുറികൾ, 7 ലാബുകൾ, പ്രിൻസിപ്പൽ - പ്രഥമാധ്യാപകരുടെ മുറികൾ, സ്റ്റാഫ് മുറി, ലൈബ്രറി, റോഡിയോ വിഷ്വൽ റൂം, കൗൺസിലിംഗ് സെന്റർ, കമ്മ്യൂണിറ്റി ഏരിയ, പുതിയ ശുചിമുറികൾ, എല്ലാ ക്ലാസ് മുറികളിലും ഡിജിറ്റൽ സൗകര്യങ്ങൾ.
ഇതാണ് അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം. ഏതു വേണമെന്നുള്ളതാണ് പുതുപ്പള്ളിക്കാരുടെ മുന്നിലുള്ള ചോദ്യം. ഇതു സാധ്യമാക്കിയത് കിഫ്ബി ആണ്. 5 കോടി രൂപയാണ് ചെലവഴിച്ചത്. യു ഡി എഫ് കിഫ്ബിക്കെതിരാണ്. ഇതുപോലുള്ള വികസനപ്രവർത്തനങ്ങൾ നാടിനു വേണമോ വേണ്ടയോ എന്നതാണു ചോദ്യം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!