'ഒരു യുവതിയും യുവാവും വരുന്നുണ്ട്, വിടരുത്'; റെയിൽവേ സ്റ്റേഷനിലേക്ക് പാഞ്ഞെത്തി എക്സൈസ്, കഞ്ചാവുമായി പൊക്കി!

By Web Team  |  First Published Apr 11, 2024, 7:51 AM IST

കോട്ടയം റെയിൽവേ സ്റ്റേഷന് മുൻവശത്ത് നിന്നാണ് കഞ്ചാവുമായി ഷീജയേയും അമീറിനെയും അറസ്റ്റ് ചെയ്തത്.


കോട്ടയം: കോട്ടയത്ത് വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവും യുവതിയും എക്സൈസിന്‍ഫെ പിടിയിലായി. കോട്ടയം പെരുമ്പായിക്കാട് സ്വദേശി അമീർ, തിരുവനന്തപുരം തിരുമല സ്വദേശി ഷീജ പിആർ എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കോട്ടയം റെയിൽവേ സ്റ്റേഷന് മുൻവശത്ത് നിന്നാണ് കഞ്ചാവുമായി ഷീജയേയും അമീറിനെയും അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും 4.075 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിൽ നിന്നുള്ള വിവരം അനുസരിച്ചു കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി ഉദയകുമാറും പാർട്ടിയുമാണ് കോട്ടയം എക്സൈസ് സ്‌ക്വാഡിന്‍റെറ സഹായത്തോടെ പ്രതികളെ പിടികൂടിയത്. സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി ആനന്ദ് രാജ്, സി കണ്ണൻ, സിവിൽ എക്സൈസ് ഓഫീസർ ജോസഫ് കെ.ജി, വുമൺ സിവിഷ എക്സൈസ് ഓഫീസർ സബിത കെവി എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.

Latest Videos

അതിനിടെ വയനാട് കൽപ്പറ്റ പടിഞ്ഞാറത്തറയിൽ 9.516 ഗ്രാം എംഡിഎംഎ എക്സൈസ് പിടികൂടി. മാനന്തവാടി പൊരുന്നന്നൂർ സ്വദേശി റാഷിദ് (28 വയസ്സ്) ആണ് മയക്കുമരുന്നുമായി പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ പാർട്ടിയും വയനാട് എക്സൈസ് ഇൻറലിജൻസും ചേർന്നായിരുന്നു പരിശോധന. പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി സജിത്ത് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് )ജി. അനിൽകുമാർ, പ്രിവന്റ്റ്റീവ് ഓഫീസർ പി കൃഷ്ണൻകുട്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ സുഷാദ് പി  എസ്, വൈശാഖ് വി.കെ, അനീഷ് ഇ ബി, അനന്തു മാധവൻ, സൂര്യ കെ വി,  സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ പ്രസാദ്, അൻവർ കളോളി എന്നിവർ പങ്കെടുത്തു.

Read More :  കൊല്ലത്തെ 'കുത്തിപ്പൊടി' ചില്ലറക്കാരനല്ല, ഇലക്ട്രോണിക് ത്രാസിൽ അളന്ന് വിൽക്കുന്നത് എംഡിഎംഎ, പക്ഷേ കുടുങ്ങി !
 

click me!