തിരുവല്ലയിൽ കാണാതായ പെണ്‍കുട്ടിയെ സ്റ്റേഷനിലെത്തിച്ച ശേഷം മുങ്ങി; യുവാക്കളെ പിന്തുടര്‍ന്ന് പിടികൂടി പൊലീസ് 

By Web Team  |  First Published Feb 25, 2024, 9:11 AM IST

ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് പെണ്‍കുട്ടിയും യുവാക്കളും തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തിയത്.


തിരുവല്ല: തിരുവല്ലയില്‍ നിന്ന് കാണാതായ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയെ സ്റ്റേഷനില്‍ എത്തിച്ച ശേഷം മുങ്ങാന്‍ ശ്രമിച്ച യുവാക്കളെ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്. പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിച്ച ശേഷം രണ്ടു പേരും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതില്‍ ഒരാളെ ബസില്‍ പിന്തുടര്‍ന്നും മറ്റൊരാളെ അന്തിക്കാട് നിന്നുമാണ് പൊലീസ് പിടികൂടിയത്. തൃശൂര്‍ സ്വദേശികളായ അതുല്‍, അജില്‍ എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. 

ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് പെണ്‍കുട്ടിയും യുവാക്കളും തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തിയത്. പെണ്‍കുട്ടിയെ എത്തിച്ച ശേഷം യുവാക്കള്‍ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. 

Latest Videos

undefined

ഇന്നലെ പെണ്‍കുട്ടിയുടേയും ഒപ്പമുണ്ടായിരുന്നവരുടേയും സിസി ടിവി ദൃശ്യങ്ങളടക്കം പൊലീസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ യുവാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി പിന്നീട് വീട്ടില്‍ തിരികെ എത്താതിരുന്നതോടെയാണ് കുട്ടിയെ കാണാതായ വിവരം ബന്ധുക്കള്‍ അറിഞ്ഞത്. പിന്നാലെ പൊലീസിനെ സമീപിക്കുകയായിരുന്നു. 

അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് വരുന്നതിനിടെ വാഹനാപകടം; യുഎഇയിൽ അഞ്ച് വയസുകാരി മരിച്ചു 
 

click me!