തെന്മല ഉറുകുന്ന് പെട്രോൾ പമ്പിന് മുന്നിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്ക്
കൊല്ലം: തെന്മല ഉറുകുന്നിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന സ്കൂട്ടർ യാത്രികനെ അമിത വേഗതയിൽ എത്തിയ കാർ ഇടിച്ചിട്ടു. സ്കൂട്ടർ യാത്രികനായ ഇടമൺ സ്വദേശി ഗുണശീലന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു ഉറുകുന്ന് പെട്രോൾ പമ്പിന് മുന്നിൽ അപകടം നടന്നത്. പെട്രോൾ പമ്പിൽ നിന്ന് റോഡിലേക്ക് പോയ സ്‌കൂട്ടറിനെ എതിർ ദിശയിൽ നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു. കാർ തെന്മല പൊലീസ് കസ്റ്റഡിയിൽ എടുത്തു.