പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. മുണ്ടത്തിക്കോട് തയ്യൂര്‍ സുരേഷിന്‍റെ വീട്ടിലാണ് കള്ളന്‍ കയറിയത്.
തൃശൂര്‍: തൃശൂരില്‍ രണ്ടിടങ്ങളിലായി മോഷണം. മുണ്ടത്തിക്കോട്ടെ സുരേഷിന്‍റെ വീട്ടില്‍ നിന്നും ഏഴു പവനും അമ്പതിനായിരം രൂപയും കവര്‍ന്നു. പുറത്തൂര്‍ അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ നിന്ന് പൂജാ പാത്രങ്ങളടക്കം അര ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കള്‍ കവര്‍ന്നു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. മുണ്ടത്തിക്കോട് തയ്യൂര്‍ സുരേഷിന്‍റെ വീട്ടിലാണ് കള്ളന്‍ കയറിയത്. സുരേഷും കുടുംബവും മകളുടെ മാളയിലുള്ള വീട്ടിലായിരുന്നു. ഇന്നുച്ചയ്ക്ക് മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുന്‍വശത്തെ പൂട്ടു പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. അലമാരയില്‍ സൂക്ഷിച്ച അമ്പതിനായിരം രൂപയും ഏഴുപവന്‍റെ സ്വര്‍ണവും നഷ്ടപ്പെട്ടതായാണ് വീട്ടുകാര്‍ പൊലീസിന് നല്‍കിയ പരാതി.
മെഡിക്കല്‍ കോളെജ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുറത്തൂര്‍ കൊടപ്പുള്ളി അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലുമണിയോടെയാണ് കള്ളന്‍ കയറിയത്. പൂജാ ആവശ്യങ്ങള്‍ക്ക് വച്ചിരുന്ന പാത്രങ്ങളടക്കം കവര്‍ന്നു. ബൈക്കിലെത്തിയ രണ്ടു പേരാണ് കവര്‍ച്ച നടത്തിയത്. തിടപ്പള്ളിയുടെ താഴ് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ സാധനങ്ങള്‍ എടുത്തുകൊണ്ടുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി അന്തിക്കാട് പൊലീസ് അറിയിച്ചു.
'ശബരിമലയില്‍ കേരള സര്‍ക്കാരിന്‍റെ ക്രമീകരണം മികച്ചത്', അഭിനന്ദിച്ച് തമിഴ്നാട് ദേവസ്വം മന്ത്രി