
തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് ആനപ്രേമികളുടെ ഹരമായ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇത്തവണയില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി തൃശ്ശൂർ പൂരത്തിലെ നിറസാന്നിധ്യമായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. പൂരം വിളംബരം ചെയ്തു നെയ്തല കാവിൽ അമ്മയുടെ കോലം ശിരസ്സിലേറ്റി വടക്കുനാഥ ക്ഷേത്രത്തിലെ തെക്കേഗോപുര നട തള്ളിത്തുടർന്ന് തെച്ചിക്കോട്ടുകാവ് പുരുഷാരത്തിലേക്ക് ഇറങ്ങിവരുന്ന കാഴ്ച...തൃശ്ശൂരിന്റെയും പൂര പ്രേമികളുടെയും ഇത്തവണത്തെ നഷ്ടമാണ്.
ഘടകക്ഷേത്രങ്ങളുടെ തിടമ്പേറ്റാനും രാമൻ എത്തില്ല. കഴിഞ്ഞതവണ നെയ്‌തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്നു. ആന വരുമ്പോൾ തിരക്ക് കൂടുന്നതും, നിയന്ത്രിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും കൊണ്ടാണ് പിൻമാറിയതെന്ന് തെച്ചിക്കോട്ടുകാവ് ദേവസ്വം അറിയിച്ചു.
പൂരത്തിനെത്തുന്ന കൊമ്പൻ രാമചന്ദ്രന് മടങ്ങിപ്പോകാൻ ജനത്തിരക്ക് മൂലം ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. നേരത്തെ പൂര വിളംബരത്തിൽ നിന്നും ആനയെ മാറ്റിയിരുന്നു. കഴിഞ്ഞ രണ്ടുവർഷം മാത്രമാണ് പൂരദിവസം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തിയത്. അതിനുമുൻപ് തലേന്ന് നടക്കുന്ന പൂരവിളംബരത്തിനാണ് എത്തിയിരുന്നത്. അഞ്ചുവർഷം തൃശ്ശൂർ പൂരത്തിനായി തെക്കേഗോപുരനട തുറന്നിടാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തിയിരുന്നു.ഇത് എറണാകുളം ശിവകുമാറിലേക്ക് മാറ്റിയതോടെ നെയ്‌തലക്കാവിലമ്മയുടെ തിടമ്പേറ്റാൻ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ എത്തിയിരുന്നത്. എന്നാൽ ഇത്തവണ അതിനും കൊമ്പൻ എത്തില്ല. കൂടാതെ ആനയെ പൂരത്തിനെത്തിക്കണമെങ്കിൽ നിരവധി വിലക്കുകൾ മറികടക്കുകയും വേണം.
എറണാകുളത്ത് കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കര്‍ഷകൻ കുഴഞ്ഞുവീണ് മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam