ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറെ കണ്ടെത്തി; നടക്കാൻ കഴിയാത്തതിനാൽ വനമേഖലയിൽ കഴിച്ചുകൂട്ടിയെന്ന് മുരുകൻ

By Web Team  |  First Published Nov 29, 2024, 12:02 PM IST

ചന്ദന മരങ്ങൾ നിരീക്ഷിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ സംഘമായി കാട്ടിലേക്ക് പോയിരുന്നു. തുടർന്നാണ് മുരുകനെ കാണാതായത്. 


പാലക്കാട്: അട്ടപ്പാടിയിൽ നിന്ന് കാണാതായ വനം വകുപ്പ് വാച്ചറെ കണ്ടെത്തി. ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ മുരുകനെയാണ് ജോലി കഴിഞ്ഞ് മടങ്ങവേ കാണാതായത്. നടക്കാൻ കഴിയാത്തതിനാൽ വനമേഖലയിൽ കഴിച്ചുകൂട്ടിയെന്ന് മുരുകൻ പറഞ്ഞു. തച്ചമല വാരത്ത് നിന്നാണ് വാച്ചറെ കണ്ടെത്തിയത്.

ഇന്നലെ രാവിലെ മുതലാണ് മുരുകനെ കാണാതായത്. ഒമ്മല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ചന്ദന മരങ്ങൾ നിരീക്ഷിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ സംഘമായി കാട്ടിലേക്ക് പോയിരുന്നു. ഈ സംഘത്തിൽ മുരുകനുമുണ്ടായിരുന്നു. കാവുണ്ടിക്കല്ലിൽ വച്ച് രാവിലെ 10 മണിക്ക് മുരുകനെ കണ്ടിരുന്നു. പിന്നീടാണ് കാണാതായത്. തുടർന്ന് പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിൽ മുരുകനെ കണ്ടെത്തി. 

Latest Videos

ആശങ്കകൾക്ക് വിരാമം; കുട്ടമ്പുഴയിൽ കാണാതായ 3 സ്ത്രീകളെ കണ്ടെത്തി, സ്ഥിരീകരിച്ച് ഡിഎഫ്ഒ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!