ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
തൃശ്ശൂര്‍: ഗുരുവായൂരിലെ ലോഡ്ജില്‍ മുറിയെടുത്ത കോട്ടയം സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കൊടുങ്ങൂര് വാഴൂരില്‍ പ്രസാദത്തില്‍ 55 വയസ്സുള്ള രവീന്ദ്രന്‍ ആണ് മരിച്ചത്. ഇന്നര്‍ റിംഗ് റോഡില്‍ വ്യാപാരഭവന് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ തിങ്കളാഴ്ച രാത്രിയാണ് ഇയാള്‍ മുറിയെടുത്തത്. രാവിലെ ലോഡ്ജ് ജീവനക്കാരന്‍, വാതില്‍ കുറ്റിയിടാതെ ചാരിയ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് മുറിയില്‍ കയറി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
ഡ്രോണ്‍ ഉപയോഗിച്ച് മരുന്ന് തളിക്കാനെത്തിയവര്‍ സഞ്ചരിച്ച വാഹനം കത്തിനശിച്ചു, സംഭവം തൃശ്ശൂരില്‍
undefined
മലപ്പുറത്ത് നട്ടുച്ചയ്ക്ക് കുട്ടികളെ റോഡിലിറക്കിയ സംഭവം; പ്രധാനാധ്യാപകന് നോട്ടീസ്
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)