വിളക്കെടുത്ത് ഭക്തര്‍; കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തില്‍ ചമയവിളക്കിന് തുടക്കം

കുട്ടികൾ മുതൽ വയോധികർ വരെ സ്ത്രീവേഷം അണിഞ്ഞ് വിളക്കെടുക്കുന്നുണ്ട്.

The Chamayavilakku festival begins at the Kottenkulangara Devi Temple

കൊല്ലം: കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്കിന് തുടക്കമായി. എന്നത്തേയും പോലെ ആയിരങ്ങളാണ് ഇഷ്ടദേവതയ്ക്ക് മുന്നിൽ സ്ത്രീവേഷം കെട്ടി വിളക്കെടുക്കുന്നത്. അഞ്ചുതിരിയിട്ട വിളക്കേന്തി സ്ത്രീ വേഷമണിഞ്ഞ് തൊഴു കൈയ്യോടെ നിരവധി ഭക്തരാണ് ക്ഷേത്രത്തിലേക്കെത്തുന്നത്. പുരുഷന്മാർ സ്ത്രീവേഷം കെട്ടി ചമയവിളക്കെടുക്കുന്ന ആചാരമുള്ള ഏക ക്ഷേത്രമാണ് കൊറ്റൻകുളങ്ങര ദേവീക്ഷേത്രം
 
കുട്ടികൾ മുതൽ വയോധികർ വരെ സ്ത്രീവേഷം അണിഞ്ഞ് വിളക്കെടുക്കുന്നുണ്ട്. കേരളത്തിന് പുറത്തു നിന്ന് എത്തുന്നവരും നിരവധിയാണ്. ഇന്നലെ വൈകിട്ട് തുടങ്ങിയ ചമയവിളക്ക് നാളെ പുലർച്ചെ ആറാട്ടോടെ സമാപിക്കും.
 

vuukle one pixel image
click me!