താമരശേരി ചുരത്തില്‍ കുടുങ്ങിയ ലോറി നീക്കി, ഗതാഗത കുരുക്ക് മാറാന്‍ സമയമെടുക്കുമെന്ന് പൊലീസ് 

By Web Team  |  First Published Dec 23, 2023, 1:11 PM IST

താമരശേരി പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ഗതാഗത കുരുക്ക് നീക്കാന്‍ ശ്രമം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. 


കല്‍പ്പറ്റ: താമരശേരി ചുരത്തില്‍ തകരാറിലായി കുടുങ്ങിയ ചരക്കുലോറി സ്ഥലത്ത് നിന്ന് നീക്കി. മണിക്കൂറുകള്‍ക്ക് ശേഷമാണ് ലോറി നീക്കം ചെയ്തത്. എങ്കിലും ഗതാഗത കുരുക്ക് നീങ്ങാന്‍ സമയമെടുക്കുമെന്നാണ് പൊലീസ് പറയുന്നത്. താമരശേരി പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ഗതാഗത കുരുക്ക് നീക്കാന്‍ ശ്രമം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. 

ഇന്ന് പുലര്‍ച്ചെയോടെയാണ് ആറാം വളവില്‍ വീതി കുറഞ്ഞ ഭാഗത്ത് ചരക്കുലോറി ജോയിന്റ് പൊട്ടി കുടുങ്ങിയത്. രാവിലെ 5.45 ഓടെയാണ് ഗതാഗത കുരുക്ക് രൂക്ഷമാവുകയായിരുന്നു. നിലവില്‍ സ്വകാര്യ, സര്‍ക്കാര്‍ ബസുകളും നൂറുക്കണക്കിന് കാറുകളും ടിപ്പര്‍ ലോറികളും ചുരത്തില്‍ കുടുങ്ങിയിരിക്കുകയാണ്. 

Latest Videos

ചുരം വഴി യാത്ര ചെയ്യുന്നവര്‍ ആവശ്യത്തിന് വെള്ളവും ലഘു ഭക്ഷണവും കരുതണമെന്നും വാഹനത്തില്‍ ഇന്ധനം ആവശ്യത്തിനു ഉണ്ടെന്ന കാര്യം ഉറപ്പുവരുത്തണമെന്നും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പൊലീസും അറിയിച്ചിരുന്നു. ലൈന്‍ ട്രാഫിക് കര്‍ശനമായി പാലിക്കണം. നിര തെറ്റിച്ചുള്ള ഡ്രൈവിങ് ശ്രദ്ധയില്‍പ്പെട്ടാല്‍ ചുരത്തില്‍ വെച്ച് തന്നെ നടപടിയുണ്ടാകുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ചെറിയ വാഹനങ്ങള്‍ക്ക് പോലും കഷ്ടിച്ചാണ് കടന്നു പോകാന്‍ കഴിയുന്നത്. ചുരത്തില്‍ വാഹനങ്ങള്‍ നിറഞ്ഞതോടെ വയനാട് ഭാഗത്തേക്ക് വൈത്തിരി വരെയും താഴെ ഈങ്ങാപ്പുഴക്ക് അടുത്ത് വരെയും വാഹനങ്ങളുടെ നീണ്ട നിരയാണ്.  

'സംസാരിക്കുമ്പോള്‍ വേദിയിലേക്ക് ടിയര്‍ ഗ്യാസും ജലപീരങ്കിയും, കിരാത നടപടി'; പിന്‍മാറില്ലെന്ന് സതീശന്‍
 

click me!