കുരുക്ക് മുറുകി താമരശ്ശേരി ചുരം, യാത്രക്കാർ ഭക്ഷണവും വെള്ളവും കൈയിൽ കരുതണേ

By Web Team  |  First Published Oct 23, 2023, 8:30 AM IST

ചിപ്പിലിത്തോട് മുതൽ മുകളിലേക്കാണ് കൂടുതലായി ഗതാഗത തടസ്സം നേരിടുന്നത്. കുരുക്ക് ഇനിയും കൂടാനാണ് സാധ്യത.


വയനാട്: അവധിക്കാലമായതിനാല്‍ ആളുകള്‍ കൂട്ടത്തോടെ വയനാട്ടിലേക്ക് ചുരം കയറുകയാണ്. ഇതോടെ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ് താമരശ്ശേരി ചുരം. ദസറയ്ക്ക് മൈസൂരു പോകാൻ ഉള്ളവരും ഏറെ. രാത്രിയാത്ര നിരോധനം കഴിഞ്ഞ് മൂലഹള്ള ചെക്ക്പോസ്റ്റ് 6 മണിക്ക് തുറന്നതോടെ, കൂടുതൽ വാഹനങ്ങള്‍ ചുരത്തിലേക്ക് എത്തും.

ചിപ്പിലിത്തോട് മുതൽ മുകളിലേക്കാണ് കൂടുതലായി ഗതാഗത തടസ്സം നേരിടുന്നത്. കുരുക്ക് ഇനിയും കൂടാനാണ് സാധ്യത. യാത്രക്കാർ ഭക്ഷണവും വെള്ളവും കൈയിൽ കരുതണമെന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചു. വാഹന ബാഹുല്യം ആണ് നിലവിലെ പ്രശ്നം.

Latest Videos

കുതിരാൻ തുരങ്കത്തിനുള്ളിൽ അപകടം, ഒരാൾ മരിച്ചു, രണ്ടാമത്തേയാൾ ചികിത്സയിൽ

ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ ഗതാഗത തടസം വൈകിട്ടോടെ രൂക്ഷമായി. രാവിലെ ലോറിയും ബസും കൂട്ടിയിടിച്ച് എട്ടാം വളവില്‍ അപകടം കൂടി ഉണ്ടായതോടെ ഗതാഗത കുരുക്ക് മുറുകി. ചുരം സംരക്ഷണ സമിതിയും പൊലീസും ചേര്‍ന്ന് കുരുക്കഴിക്കാന്‍ കഠിന ശ്രമം നടത്തി. 

ഇന്നലെ വൈകുന്നേരം 3.30ന് ലക്കിടിയില്‍ എത്തിയവര്‍ക്ക്, രാത്രി ഏഴ് മണിയായിട്ടും അവിടെ നിന്ന് മുന്നോട്ട് നീങ്ങാനായില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. ചുണ്ടയില്‍ മുതല്‍ കൈതപൊയില്‍ വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്.

click me!