'പ്രസവം നടന്ന് 18 ദിവസം മാത്രം, ബാഗിലൊളിപ്പിച്ച വാളുമായി വീട്ടിലെത്തി'; ഷാഹിദ കൊലക്കേസിൽ 58 സാക്ഷികൾ

By Web Team  |  First Published Nov 14, 2024, 9:59 PM IST

ഷാഹിദ രണ്ടാമത്തെ കുട്ടിയെ പ്രസവിച്ച് 18 ദിവസം മാത്രമുള്ളപ്പോഴാണ് കൊലപാതകം. കുടുംബ വഴക്കിനെ തുടർന്ന് സംഭവ ദിവസം  പ്രതി ഹാഷിദയെ വെട്ടിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് വീട്ടിലെത്തിയതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.


തൃശൂർ : നാടിനെ നടുക്കിയ തളിക്കുളം ഹഷിത വധക്കേസിൽ ശിക്ഷാ വിധിക്ക് ഇനി മണിക്കൂറുകൾ മാത്രം. കേസിൽ ഷാഹിദയുടെ ഭർത്താവ് മുഹമ്മദ് ആസിഫ് കുറ്റക്കാരനാണെന്ന് ഇരിങ്ങാലക്കുട അഡീഷണൽ ഡിസ്ട്രിക് സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. മജിസ്ട്രേറ്റ് എൻ. വിനോദ് കുമാർ ആണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 58 സാക്ഷികളെയാണ് വിസ്‌തരിച്ചത്. 97 രേഖകളും 24 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്‌തു. 

തളിക്കുളം അയിനിച്ചോട് അരവശ്ശേരി വീട്ടിൽ നൂറുദ്ദീന്റെ മകളായ ഹാഷിദയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ഭർത്താവ് മംഗലത്തറ വീട്ടിൽ അബ്‌ദുൾ അസീസ് മകൻ മുഹമ്മദ് ആസിഫ് അസീസ്(30) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് വിനോദ് കുമാർ ആണ് പ്രതി കുറ്റക്കാരനെന്ന് വിധിച്ചത്.  2022 ആഗസ്‌റ്റ് 20 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.   വൈകുന്നേരം ആറര മണിയോടെയാണ് നൂറുദ്ദീൻ വീട്ടിൽ വെച്ച് ഹാഷിദയെ കൊലപ്പെടുത്തുന്നത്.

Latest Videos

ഷാഹിദ രണ്ടാമത്തെ കുട്ടിയെ പ്രസവിച്ച് 18 ദിവസം മാത്രമുള്ളപ്പോഴാണ് കൊലപാതകം. കുടുംബ വഴക്കിനെ തുടർന്ന് സംഭവ ദിവസം  പ്രതി ഹാഷിദയെ വെട്ടിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് വീട്ടിലെത്തിയതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ബാഗിൽ ഒളിപ്പിച്ചു കൊണ്ടു വന്ന  വാൾ ഉപയോഗിച്ച് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും, തടയാൻ ചെന്ന ഭാര്യപിതാവ് നൂറുദ്ദീനെ തലക്ക് വെട്ടിട്ടുകയും ചെയ്തു. തടയാനെത്തിയ ഭാര്യ മാതാവിനെ ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തു. 

ഗുരുത പരിക്കേറ്റ് തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആഗസ്റ്റ് 21ന് വൈകീട്ട് നാലു മണിയോടു കൂടിയാണ് ഹാഷിദ മരണപ്പെട്ടത്. വലപ്പാട് പൊലീസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന കെ.എസ്. സുശാന്താണ് കേസ് രജിസ്റ്റർ ചെയ്ത‌് അന്വേഷണം നടത്തിയത്. തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആയിരുന്ന എൻ.എസ്. സലീഷ് അന്വേഷണം ഏറ്റെടുക്കുകയും പ്രതിയെ അറസ്‌റ്റ് ചെയ്ത് അന്വേഷണം പൂർത്തീകരിച്ച് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. സംഭവം നടന്ന് ഒന്നര മാസത്തിന് ശേഷമാണ് ഒളിവിലായിരുന്ന പ്രതി പിടിയിലായത്.

കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ജോജി ജോർജ്ജ്, അഡ്വക്കെറ്റുമാരായ പി.എ. ജെയിംസ്, എബിൻ ഗോപുരൻ, അൽജോ പി ആൻറണി, ടി.ജി. സൗമ്യ എന്നിവർ ഹാജരായി. കേസിൽ നാളെ വിധി പ്രസ്താവിക്കും.

Read More : കൽപ്പറ്റ സ്റ്റാൻഡിൽ ട്രോളി ബാഗുമായി ഒരാൾ, സംശയം തോന്നി പൊലീസ് വളഞ്ഞു; ഉള്ളിൽ 10 കിലോ കഞ്ചാവ്, പ്രതി പിടിയിൽ

click me!