പുലർച്ചെ നാഷണൽ ഹൈവേയിൽ പൊലീസ് വാഹന പരിശോധന, പിടിച്ചത് ടെക്സ്റ്റൈൽസിന്റെ മറവിൽ ലഹരി വിൽപ്പന നടത്തിയ യുവാവിനെ

By Web Team  |  First Published Nov 10, 2024, 4:09 PM IST

ഇലക്ഷനോട് അനുബന്ധിച്ച് നടത്തിയ വാഹനപരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്. കോഴിക്കോട്, താമരശ്ശേരി ഭാഗത്തെ സ്ഥിരം ലഹരി വിൽപനക്കാരനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു


കോഴിക്കോട് : കൊടുവള്ളിയിൽ വിൽപ്പനക്കായി എത്തിച്ച 17 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൊടുവള്ളി, വാവാട് തെക്കേടത്ത് മുഹമ്മദ് ഫൗസ് (36)നെയാണ് ഇന്ന് രാവിലെ ആറ് മണിയോടെ കൊടുവള്ളി വാവാട് നാഷണൽ ഹൈവേയിൽ വെച്ച് പിടികൂടിയത്. ഇയാൾ സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇലക്ഷനോട് അനുബന്ധിച്ച് നടത്തിയ വാഹനപരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്. കോഴിക്കോട്, താമരശ്ശേരി ഭാഗത്തെ സ്ഥിരം ലഹരി വിൽപനക്കാരനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. നരിക്കുനിയിൽ ടെക്സ്റ്റൈൽ ഷോപ്പ് നടത്തുന്നതിന്റെ മറവിലാണ് ലഹരി വിൽപന. ലഹരിക്ക് അടിമയായ ഇയാൾ രണ്ടു വർഷമായി ലഹരി വിൽപന തുടങ്ങിയിട്ടെന്ന് പൊലീസ് വ്യക്തമാക്കി.    

ആലുവയിൽ ഇലക്ട്രോണിക് ഷോപ്പിൽ വൻ തീപ്പിടുത്തം, തീയണക്കാൻ ശ്രമം, കൂടുതൽ അഗ്നിശമന യൂണിറ്റുകളെത്തിക്കും

Latest Videos

 

 

 

tags
click me!