കോഴിക്കോട് വിനോദ സഞ്ചാരികളുമായി പോയ ട്രാവലർ മറിഞ്ഞ് അപകടം; സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്ക് പരിക്ക്

By Web Desk  |  First Published Dec 30, 2024, 1:58 PM IST

കോഴിക്കോട്  കൂടരഞ്ഞിയിൽ വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ട്രാവലര്‍ മറിഞ്ഞ് അപകടം.അപകടത്തിൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു


കോഴിക്കോട്: കോഴിക്കോട്  കൂടരഞ്ഞിയിൽ വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ട്രാവലര്‍ മറിഞ്ഞ് അപകടം. അപകടത്തിൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. കൂടരഞ്ഞി കുളിരാമുട്ടിയിൽ ഉച്ചയോടെയാണ് അപകടമുണ്ടായത്.

വിനോദസഞ്ചാര കേന്ദ്രമായ പൂവാറംതോട് സന്ദർശിച്ച് മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. നിലമ്പൂരിൽ നിന്നും കക്കാടം പൊയിലിലിലേക്ക് പോയി മടങ്ങി വരുന്നതിനിടെ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലന്‍സിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Latest Videos

നടൻ ദിലീപ് ശങ്കറിന്‍റെ മരണം; പോസ്റ്റ്‍മോർട്ടം റിപ്പോ‍ർട്ട് പുറത്ത്, മരണകാരണം ആന്തരിക രക്തസ്രാവത്തെ തുടർന്ന്

പാലക്കാട് ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചു; വയോധികന് ദാരുണാന്ത്യം, ഭാര്യയ്ക്ക് ഗുരുതര പരിക്ക്

 

click me!