കോവളത്ത് പട്ടാപ്പകൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; തടയാൻ ശ്രമിച്ച വയോധികനെ ആക്രമിച്ചു, 24കാരൻ അറസ്റ്റിൽ

By Web Team  |  First Published Feb 18, 2024, 10:44 AM IST

മറ്റൊരു കേസിലെ തുടർനടപടികൾക്കായി പ്രദേശത്ത് എത്തിയ  തിരുവല്ലം പൊലീസ് എസ് എച്ച് ഒ ഫയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സമീപവാസിയുടെ  സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു


തിരുവനന്തപുരം: കോവളം വാഴമുട്ടം തുപ്പനത്ത്കാവ് രാജരാജേശ്വരി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചയാളെ തിരുവല്ലം പൊലീസ്  പിടികൂടി. മണക്കാട് കമലേശ്വരം സ്വദേശിയായ ഉണ്ണി എന്ന് വിളിക്കുന്ന അഭിഷേകാണ് (24) പിടിയിലായത്. ഇന്നലെ രാവിലെ 10.30 ഓടെയാണ് അഭിഷേക് ക്ഷേത്രത്തിന്റെ മുന്നിലെ പ്രധാന കാണിയ്ക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്. തുടർന്ന് പണവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ തടയാൻ ശ്രമിച്ച പ്രദേശവാസിയായ വയോധികനെ  പ്രതി ആക്രമിച്ചു. 

ഇതിനിടയിൽ മറ്റൊരു കേസിലെ തുടർനടപടികൾക്കായി പ്രദേശത്ത് എത്തിയ  തിരുവല്ലം പൊലീസ് എസ് എച്ച് ഒ ഫയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സമീപവാസിയുടെ  സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. എസ്ഐമാരായ ബിജു, ഡി മോഹനചന്ദ്രൻ, രാധാകൃഷ്ണൻ, ഡ്രൈവർ സജയൻ എന്നിവരടങ്ങിയ  സംഘമാണ് പ്രതിയെ പിടികൂടിയത്. 
 

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!