നീലേശ്വരത്ത് അധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു

By Web TeamFirst Published Sep 13, 2024, 3:06 PM IST
Highlights

നീലേശ്വരം സ്വദേശി വിദ്യയെ ആണ് പാമ്പ് കടിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷമില്ലാത്ത പാമ്പാണ് അധ്യാപികയെ കടിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

കാസർകോട്: കാസർകോട് നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയ്ക്ക് സ്കൂൾ വരാന്തയിൽ നിന്ന് പാമ്പുകടിയേറ്റു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശി വിദ്യയ്ക്കാണ് പാമ്പുകടിയേറ്റത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് അധ്യാപിക.

ഇന്ന് രാവിലെ പത്തോടെ നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. സ്കൂൾ വരാന്തയിൽ 8B ക്ലാസ് മുറിക്ക് മുന്നിൽ വച്ചാണ് അധ്യാപിക വിദ്യയെ പാമ്പുകടിച്ചത്. അധ്യാപികയുടെ കാലിനാണ് കടിയേറ്റത്. ഉടനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. വിഷമില്ലാത്ത തവിടൻ വെള്ളിവരയൻ പാമ്പാണ് അധ്യാപികയെ കടിച്ചത്. രക്ത സാമ്പിൾ പരിശോധിച്ചതിൽ വിഷാംശം ഇല്ലെന്ന് ജില്ലാ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. അധ്യാപികയ്ക്ക് പാമ്പുകടിയേറ്റുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. ആശുപത്രിയിൽ നിരീക്ഷണത്തിലാണിവർ. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!