പുലി ചത്ത കേസിൽ വനം വകുപ്പ് ചോദ്യം ചെയ്തു; ജീവനൊടുക്കിയ ടാപ്പിങ് തൊഴിലാളിയുടെ മൃതദേഹവുമായി പ്രതിഷേധം

By Web Team  |  First Published Sep 11, 2023, 6:47 PM IST

വനം വകുപ്പിന്റെ മാനസിക പീഡനവും ഭീഷണിയും മൂലം സജീവ് ജീവനൊടുക്കുകയായിരുന്നുവെന്ന് ആരോപിച്ച് പ്രദേശത്തെ കർഷകർ അടക്കം നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി


പാലക്കാട്: പുലി ചത്ത കേസിൽ വനം വകുപ്പ് ചോദ്യം ചെയ്ത ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മംഗലം ഡാമിനടുത്തെ ടാപ്പിങ് തൊഴിലാളി ഓടംതോട് സ്വദേശി സജീവിനെയാണ് വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. 54 വയസായിരുന്നു. വനം വകുപ്പിന്റെ മാനസിക പീഡനവും ഭീഷണിയും മൂലം സജീവ് ജീവനൊടുക്കുകയായിരുന്നുവെന്ന് ആരോപിച്ച് പ്രദേശത്തെ കർഷകർ അടക്കം നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.

ഇവർ മൃതദേഹവുമായി വനം വകുപ്പ് ഓഫീസ് ഉപരോധിച്ചു. മംഗലം ഡാം ഫോറസ്റ്റ് സ്റ്റേഷന് മുന്നിലാണ് പ്രതിഷേധം. കഴിഞ്ഞമാസം ഓടംതോടിലെ സ്വകാര്യ ഭൂമിയിൽ പുലിയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ വനം വകുപ്പ് സജീവിനെ തുടർച്ചയായി ചോദ്യം ചെയ്തിരുന്നു. ഇതാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ പരാതി.

Latest Videos

undefined

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

click me!